Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ശാലിനിക്ക് കൊടുത്തു...
അവള് ഫോണിൽ നോക്കി എന്തൊക്കെയോ ചെയ്യുന്നു ഫോട്ടൊ ഒന്നും എടുക്കുന്നില്ലല്ലോ...
"എന്ത് പറ്റി..??"
"ഒന്നൂല്ല ഇപ്പൊ എടുക്കാം.."
അവസാനം ഫോൺ അവൾ ഞങ്ങൾക്ക് നേരെ പിടിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങി..
" കഴിഞ്ഞില്ലേ.. കുറെ നേരം ആയല്ലോ പോസ് ചെയ്യുന്നു..."
അവള് ഫോൺ എന്റെ കയ്യിൽ തരാതെ സ്ക്രീൻ എനിക്ക് നേരെ ആക്കി കാണിച്ച് തന്നു..
"ഇതെന്താ വീഡിയോ ആണോ.. അല്ലല്ലോ.. ഈശോയെ ഫേസ്ബുക് ലൈവ്.."
ഞാൻ ഫോൺ വാങ്ങാൻ ആയി അവളുടെ അടുത്തേക്ക് ചെന്നതും അവൾ തരില്ല എന്ന് പറഞ്ഞു കൈ ബാക്കിലോട്ട് ഉയർത്തി... ആ ഒരു നിമിഷത്തിൽ അവളുടെ കുഞ്ഞി കയ്യിൽ നിന്നും എന്റെ ഫോൺ.. എത്രയോ അടി താഴ്ചയുള്ള ആ കൊക്കയുടെ ആഴങ്ങളിലേക്ക് പോകുന്നത് ഞാൻ കണ്ടു..
അടിപൊളി... അങ്ങനെ അതും പോയി...
ശാലിനി രണ്ടും കൈ കൊണ്ടും വാ പൊത്തി പിടിച്ചു...
"സോറി അങ്കിൽ... അമ്മയോട് പറയല്ലേ.. അമ്മ എന്നെ കൊല്ലും..."
അവളെ പറഞ്ഞിട്ടും കാര്യം ഇല്ല.. അറിയാതെ പറ്റിയത് അല്ലേ... എന്നാലും ആ ലൈവ് എല്ലാവരും കണ്ടുകാണും.. ശേ.. ആഷികയുടെ കഴുത്തിൽ താലിയും ഉണ്ട് നെറ്റിയിൽ സിന്ദൂരം ഉണ്ട്.. നിൽപ്പ് കണ്ടാലേ മനസ്സിലാകും കപ്പിൾസ് ആണെന്ന്..
ആഷിക എന്റെ അടുത്തേക്ക് വന്നു ചോദിച്ചു..
"ആരുടെയും നമ്പർ ഓർമയില്ലല്ലോ.."
അയ്യോ അതും ശരിയാണല്ലോ..
"ഇല്ല.."
"നന്നായി.. അന്നെ ഓർത്തു വച്ചിരുന്നെങ്കിൽ ഇപ്പൊ ഉപകാരം ആവുമായിരുന്നു..."
"അത് പോട്ടെടോ.. സാരമില്ല.. "
പിന്നെയും ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു... തിരികെ പൊന്നപോൾ കേബിൾ കാറിൽ ആണ് പോന്നത്.. ഹോ അത് ഒരു ഒന്നൊന്നര അനുഭവം ആയിരുന്നു...
തിരികെ വീട്ടിൽ എത്തി ഞാൻ ആഷികയുടെ ലാപ്ടോപ് വാങ്ങി അതിൽ ഫേസ്ബുക്ക് എടുക്കാൻ നോക്കി.. പക്ഷേ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉള്ളത് കൊണ്ട് മെസ്സേജ് പോകുന്നത് എന്റെ ഫോൺ നമ്പറിൽ ആയിരുന്നു..
നമ്പർ ബൈപാസ് ചെയ്ത് റീഡയറക്റ്റ് ചെയ്ത് അക്കൗണ്ടിൽ കേറാം.. ഏതായാലും വേണ്ട.. ഇനി കേറിയാൽ പിന്നെ ആളുകളുടെ ശല്ല്യം ആവും.. ഞാൻ ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ജിമൈൽ ഓപ്പൺ ആക്കി...
💬 Comments
View all comments