Chapter Title : Will You Marry Me.?? Part 3 [Rahul Rk]
കമ്പനിയിൽ നിന്നും മെയിൽ ഉണ്ടല്ലോ..
ജോയിനിങ് ഡേറ്റ് കുറച്ചു എന്നും ഉടനെ ജോയിൻ ചെയ്യണം എന്നും ആണ്..
ഇൗ തിരക്കിന്റെ ഇടയിൽ ഞാൻ ഫോണും മെയിലും ഒന്നും നോക്കാതെ ഇട്ടിരിക്കുക ആയിരുന്നു..
ഞാൻ ഡേറ്റ് വച്ച് നോക്കിയപ്പോൾ ഇന്നാണ് ഡേറ്റ്... ഹേ... ഇന്നാണ് എന്റെ ജോയിനിങ് ഡേറ്റ്... ഇത് തിങ്കളാഴ്ച വന്ന മെയിൽ ആണല്ലോ.. ശേ... ഇനിയിപ്പോ എന്ത് ചെയ്യും.. ഒന്നും ചെയ്യാൻ ഇല്ല.. അങ്ങനെ അത് പോയി... ട്രെയിനിങ് കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞതാണ് എപ്പോൾ ജോയിൻ ചെയ്യാനും അവൈലബിൽ ആകണം എന്ന്... സാരല്ല ഒന്ന് പോയാൽ അടുത്തത്...
ആഷിക മുറിയിലേക്ക് വന്നപ്പോൾ ഞാൻ എല്ലാം ക്ലോസ് ചെയ്ത് ലാപ്ടോപ് അവൾക്ക് തിരികെ നൽകി..
*********** ************** **********
ഇൗ വീട്ടിൽ എല്ലാവരുമായും ഞാൻ ഭയങ്കര ക്ലോസ് ആണിപ്പോൾ എല്ലാവരും എന്നെ അവരിൽ ഒരാളായി അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ ആണ് കാണുന്നത്...
ചിരിയും കളിയും ഒക്കെ ആയി ആഷികയും ഒത്തുള്ള ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്യുകയാണ്...
ഞാൻ മറ്റൊന്നിനെ കുറിച്ചും ഇപ്പൊൾ ബോധവാൻ അല്ല.. വീടും നാടും ഒന്നും എന്റെ മനസ്സിൽ ഇല്ല...
ഞാൻ ജീവിക്കുന്ന ഈ വർത്തമാന കാലം അത് മാത്രമാണ് എനികുള്ളിൽ നിറയെ..
ഭൂതകാലം എന്നെ വേട്ടയാടുന്നില്ല..
ഭാവികാലം എന്നെ വ്യാകുലപ്പെടുത്തുന്നില്ല..
ഞാൻ പൂർണമായും ജീവിക്കുന്നത് വർത്തമാനത്തിൽ ആണ്...
ഞാൻ രാജസ്ഥാനിൽ വന്നിട്ട് ഇപ്പൊൾ രണ്ടര ആഴ്ചയായി.. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചിട്ടില്ല.. പക്ഷേ അതിൽ എനിക്കെന്തോ, കുറ്റ ബോധം തോന്നിയില്ല..
എല്ലാവരും ആയി നല്ല ബന്ധം സ്ഥാപിക്കാൻ ആയെങ്കിലും ആഷികയും ആയി എനിക്കിപ്പോഴും പൂർണമായി ഒരു ആത്മ ബന്ധം സ്ഥാപിക്കാൻ ആവുന്നില്ല.. അവൾ എന്നിൽ നിന്നും വഴുതി മാറുന്നത് പോലെ..
അങ്ങനെ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും മാത്രം ഉള്ള ഒരു സ്വകാര്യതയിൽ ഞാൻ അവളോട് ചോദിച്ചു...
"ആഷികാ.."
"ഹും..??"
"പ്രണയത്തെ പറ്റി എന്താ തന്റെ അഭിപ്രായം..??"
അവള് പുച്ഛത്തോടെ ഒന്ന് ചിരിച്ചതിന് ശേഷം തുടർന്നു...
"ഞാൻ അതിൽ വിശ്വസിക്കുന്നില്ല ഷോൺ.. പ്രത്യേകിച്ച് ഈ ലവ് അറ്റ് ഫസ്റ്റ്
💬 Comments
View all comments