0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1334
സൈറ്റ് എന്ന പരിപാടി.. എങ്ങനെയാടോ ഒരു പരിചയവും ഇല്ലാത്ത നമുക്ക് ഒന്നും അറിയാത്ത ഒരാളോട് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്നത്.. എനിക്ക് അത് ഇപ്പോളും ഉൾക്കൊള്ളാൻ ആകുന്നില്ല.. ഞാൻ അതിൽ വിശ്വസിക്കുന്നു ഇല്ല...ഷോൺ എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ..??" "ഒന്നൂല്ല.." ശേ.. ഇവളുടെ മനസ്സ് ഒരു തരി പോലും മറിയിട്ടില്ലല്ലോ.. ഞാൻ അടുത്തത് എന്ത് പറയും എന്നാലോചിച്ച് നിന്നപ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അത് പറഞ്ഞത്... "ഷോൺ.. എനിക്ക് അടുത്ത ആഴ്ച യു കെയിൽ ജോയിൻ ചെയ്യണം.." എന്റെ ഉള്ളിൽ ഒരു അഗ്നി പറവ്വത സ്ഫോടനം തന്നെ ഉണ്ടായി... "അവിടെ എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞ് എല്ലാം ഓകെ ആക്കിയിട്ടുണ്ട്.. എനിക്ക് തോന്നുന്നു നമ്മൾ മറ്റന്നാൾ രാജസ്ഥാൻ വിടാം എന്ന്..." എനിക് എന്ത് പറയണം എന്ന് അറിയില്ല... വാക്കുകൾ ഒന്നും കിട്ടുന്നില്ല.. ഇപ്പോളാണ് ഒന്ന് അടുത്ത് വരുന്നത്.. അതിനുള്ളിൽ പിരിയുക എന്ന് പറഞ്ഞാൽ... "ഷോൺ ഇവിടുന്ന് നാട്ടിലേക്ക് അല്ലേ...??" എന്ത് പറയും.. ഞാനും വരാം യു കെയിൽ എന്ന് പറഞ്ഞാലോ... "ഷോൺ എന്താ ഒന്നും പറയാത്തത്‌..?" "അതേ ഞാൻ നാട്ടിലേക്കാണ്..." പെട്ടന്നുള്ള ഞെട്ടലിൽ അങ്ങനെ പറയാൻ ആണ് തോന്നിയത്.. ", ഓകെ... ഞാനും തന്റെ കൂടെ കേരളത്തിൽ വരാം.. കാരണം ഇവിടെ നിന്ന് നമ്മളെ യാത്രയാക്കാൻ എല്ലാവരും ഉണ്ടാകും അപ്പോ അത് ഒരു പ്രശനം ആകും.. ഞാൻ അവിടെ വന്ന് അവിടെ നിന്ന് മാറി കയറി കോളാം..." ഞാൻ ഒന്നും പറയാതെ തലയാട്ടി.. അവൾ ഫോണും എടുത്ത് കൊണ്ട് പുറത്തേക്ക് പോയി.. ഞാൻ ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ബെഡിലേക്ക്‌ ഇരുന്നു... എല്ലാം തീരാൻ പോകുന്നു... ഒന്നുകിൽ ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കാം.. അല്ലെങ്കിൽ അവളുടെ കൂടെ രാജസ്ഥാനിൽ വന്ന പോലെ യു കെയിൽ പോകാം.. അല്ലെങ്കിൽ അവളെ പ്രോപോസ് ചെയ്യാം.. പ്രോപോസ് ചെയ്താൽ അവളുടെ പ്രതികരണം നോ ആകും എന്ന് ഉറപ്പാണ്.. പക്ഷേ അത് ഞങ്ങളുടെ റിലേഷൻ നെ ബാധികരുത്... സത്യത്തിൽ അന്ന് ജൂലി കടന്നു പോയി കൊണ്ടിരുന്ന മാനസികാവസ്ഥ എന്താണെന്ന് എനിക്കിപ്പോൾ

💬 Comments

View all comments