Chapter Title : Will You Marry Me.?? Part 3 [Rahul Rk]
നന്നായി അറിയാം...
വിധി പോലെ വരട്ടെ....
രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആഷിക തന്നെ ആണ് ഈ കാര്യം അവളുടെ പപ്പയോട് പറഞ്ഞത്.. എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഒറ്റ നിമിഷം കൊണ്ട് മായുന്നത് ഞാൻ കണ്ടു...
ഞങ്ങളെ പിരിയാൻ അവിടെ ആർക്കും ഇഷ്ടം അല്ലായിരുന്നു..
പക്ഷേ എന്ത് ചെയ്യാൻ സമ്മതിച്ചല്ലെ മതിയാകൂ....
**************** ************** ************
അങ്ങനെ ആ ദിവസവും വന്നെത്തി.. ഇന്ന് ഞാൻ രാജസ്ഥാൻ നോട് വിട പറയുകയാണ്.. ആഷികയോടും...
ഞങ്ങളുടെ ബാഗും സാധനങ്ങളും എല്ലാം കാറിൽ എടുത്ത് വച്ചിരുന്നു...
ഞാൻ എല്ലാവരോടും യാത്ര ചോദിച്ചു.. എല്ലാവരും ഈറൻ അണിഞ്ഞ മിഴികളോടെ ആണ് ഞങ്ങളെ യാത്രയാക്കിയത്...
കാറിൽ ഞാനും അവളുടെ പപ്പയും അവളും പിന്നെ കുറച്ച് ബന്ധുക്കളും മാത്രം...
എയർപോർട്ടിൽ വച്ച് അവസാനമായി യാത്ര ചോദിക്കുമ്പോൾ അവളുടെ പപ്പ നിറ കണ്ണുകളോടെ എന്നോട് ഒന്ന് മാത്രം പറഞ്ഞു..
"ഷോൺ.. എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് നീ എന്റെ മകളെ പൊന്നുപോലെ നോക്കും എന്ന്.. നിന്നെ എന്റെ മരുമകൻ ആയി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു..."
എനിക്കൊന്നും തിരിച്ച് പറയാൻ ആയില്ല.. ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു.. എന്റെ നിസ്സഹായത മുഴുവൻ അതിൽ ഉണ്ടായിരുന്നു...
ഒരു നാടിനെ മുഴുവൻ ചതിച്ച് കൊണ്ടാണ് ഞാൻ തിരികെ പോകുന്നത്...
ആഷികയും അവളുടെ പപ്പയും കെട്ടിപിടിച്ച് കുറെ നേരം കരഞ്ഞു.. അവൾ കരഞ്ഞു കാണുന്നത് ആദ്യമായി ആണ്.. ഒരു പക്ഷെ മനസ്സ് കൊണ്ട് അവൾ പപ്പയോട് മാപ്പ് ചോദിച്ചിരിക്കും...
ഫ്ളൈറ്റിൽ കയറി ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല... അവള് അവളുടെ ലോകത്തും ഞാൻ എന്റെ ലോകത്തും... പക്ഷേ അവളുടെ മൂഡ് ഒക്കെ ഓകെ ആയി എന്ന് തോന്നുന്നു.. അവൾ ഇപ്പൊൾ ഫുൾ പോകാൻ ഉള്ള മൂഡിൽ ആണ്...
അവസാനം ഫ്ലൈറ്റ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു...
എന്റെ ഹൃദയം നെഞ്ച് തകർത്ത് വെളിയിൽ വരും എന്ന് തോന്നിപ്പോകുന്നു...
ഞങ്ങളുടെ അവസാന കൂടി കാഴ്ച്ച....
ഫ്ലൈറ്റ് ഇറങ്ങി ഞങൾ പുറത്തേക്ക് വന്നു.. അവൾക്ക് കണക്ഷൻ ഫ്ലൈറ്റ് വരുന്ന ടെർമിനലിൽ പോണം.. ഞങ്ങൾക്ക് രണ്ടാൾക്കും യാത്ര
💬 Comments
View all comments