Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ചോദിക്കാൻ കഴിയുന്നില്ല..
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് കൂടി അറിയില്ല... അവസാനം മൗനം ഭേദിച്ച് അവൾ തന്നെ പറഞ്ഞു...
"ഷോൺ തന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല... അത്രക്കും താൻ എന്നെ സഹായിച്ചിട്ടുണ്ട്.. ഒരു പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകും.. തന്നെ ഞാൻ ഒരിക്കലും മറക്കില്ല.. താൻ എന്നും എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും..."
പെട്ടന്ന് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചത്.. അവൾ എന്നെ കെട്ടിപിടിച്ചു...
പക്ഷേ അത് തീർത്തും രണ്ട് സുഹുത്തുക്കൾ തമ്മിൽ ഉള്ളത് ആയിരുന്നു...
കണ്ണുനീർ തടയാൻ ഞാൻ വല്ലാതെ പാടുപെട്ടു...
അവള് അവളുടെ ബാഗ് തുറന്ന് ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് എനിക്ക് നേരെ നീട്ടി....
"ഇത് എന്റെ പ്രതിഫലം ആയിട്ടൊന്നും കരുതരുത്.. എന്റെ ഒരു സന്തോഷത്തിന്..."
ഞാൻ അത് വാങ്ങി തുറന്നു നോക്കി
അതിൽ ഒരു കുഞ്ഞു ചില്ല് ഹൃദയം.. അതിൽ ഒരു ചുവന്ന ദ്രാവകം.. അതിനുള്ളിൽ മറ്റൊരു ഹൃദയത്തില് ഫ്രണ്ട്സ് എന്ന് എഴുതിയിരിക്കുന്നു...
ഞാൻ മറുപടി ഒന്നും പറയാതെ നിസ്സഹായനായി ചിരിക്കുക മാത്രം ചെയ്തു...
അവള് വാച്ചിൽ നോകിയ ശേഷം പറഞ്ഞു..
"ഷോൺ ഫ്ലൈറ്റിന് ടൈം ആയി.. ഞാൻ ചെല്ലട്ടെ..."
എനിക്കൊന്നും പറയാൻ ആവുന്നില്ല.. നിന്നിടത്ത് നിന്ന് അനങ്ങാൻ ആവുന്നില്ല..
ഞാൻ നിസ്സഹായനായി.. തലകൊണ്ട് ആംഗ്യം കാണിച്ചു...
അവള് ഒന്ന് താഴേക്ക് നോക്കിയ ശേഷം ബാഗ് എടുത്ത് നടക്കാൻ തുടങ്ങി..
അവള് കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.. ഒരു തവണ പോലും അവൾ തിരിഞ്ഞു നോക്കിയില്ല..
പുറത്തേക്ക് ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു...
(കഥയുടെ മൂന്നാം ഭാഗം വീണ്ടും കേരളത്തിൽ)
കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ആയില്ല... എന്റെ മനസ്സ് ഇപ്പോളും അവളുടെ കൂടെ ആണ്.. ശരീരം മാത്രം ആണ് ഇവിടെ ഉള്ളത്...
നാടിനെ കുറിച്ചും വീടിനെ കുറിച്ചും ഒക്കെ ഞാൻ മറന്നിരുന്നു...
ഇപ്പൊൾ അവസാനം വീണ്ടും അങ്ങോട്ട് തന്നെ...
എന്ത് നേടി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം
💬 Comments
View all comments