Chapter Title : Will You Marry Me.?? Part 3 [Rahul Rk]
മാത്രമേ ഒള്ളു..
ഒരിക്കലും മറക്കാത്ത ഒരുപാട് ഓർമകൾ...
കാർ വീട്ടു മുറ്റത്ത് എത്തി നിന്നു.. ഗെയിറ്റ് കടന്നു ഞാൻ ഉള്ളിലേക്ക് ചെന്നു..
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വീട് പൂട്ടിയിരിക്കുകയാണ്..
ചേട്ടത്തി വരുന്ന വരെ ഇവിടെ ഇരിക്കാം.. ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ ഇരുന്നു... എപ്പോളോ അറിയാതെ മയങ്ങി പോയി...
പൊട്ടി ചിരിക്കുന്ന ആഷികയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ആണ് ഞെട്ടി കണ്ണ് തുറന്നത്..
വാച്ചിൽ നോക്കിയപ്പോൾ സമയം 6.15..
ചേട്ടത്തി എന്താ ഇനിയും വരാത്തത്..
പെട്ടന്ന് ആണ് ഒരു കാറിന്റെ ശബ്ദം കേട്ടത് .... കാർ മുറ്റത്ത് നിർത്തി.. ചേട്ടത്തി ആണ്..
എന്നെ കണ്ടതും ചേട്ടത്തി ഞെട്ടിയ പോലെ തോന്നി... പിന്നെ അതെ നടുക്കത്തോടെ ചോദിച്ചു...
"ഷോൺ.... നീ...."
"ചേട്ടത്തി..."
"ഓഹോ അപ്പോ മറന്നിട്ടില്ല അല്ലേ...??"
ചേട്ടത്തി ദേഷ്യത്തോടെ അത് ചോദിച്ചപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ ആയില്ല...
"എവിടെ...?? നിന്റെ ഭാര്യ എവിടെ...??"
"ചേട്ടത്തി ഞാൻ എല്ലാം പറയാം.. പ്ലീസ് ദേഷ്യപ്പെടല്ലെ.."
പെട്ടന്ന് ചേട്ടത്തി പൊട്ടിത്തെറിച്ചു..
"ഞാൻ എങ്ങനെ ദേഷ്യപ്പെടാതെ ഇരിക്കണം എടാ... ഇവിടുന്ന് ഒരുത്തീടെ കല്ല്യാണം കൂടാൻ ആണ് എന്നും പറഞ്ഞ് നീ രാജസ്ഥാനിൽ പോയി.. എന്നിട്ട് വിളിച്ചാൽ ഫോണും എടുക്കില്ല തിരിച്ചും വിളിക്കില്ല.. അവസാനം കല്ല്യാണം കൂടാൻ പോയ പെണ്ണിനെ കല്ല്യാണം കഴിച്ച് അത് ഫേസ്ബുക്കിൽ ലൈവും ഇട്ട് ഫോണും ഓഫ് ചെയ്ത് വച്ച നിന്നോട് പിന്നെ ഞാൻ എങ്ങനെ പെരുമാറണം.. നീ എന്നെ കുറിച്ച് ഓർക്കണ്ട.. നിന്റെ ചേട്ടായി എന്ന് പറയുന്ന ഒരാൾ ഉണ്ടല്ലോ.. ഇക്കണ്ട തോന്ന്യാസം മുഴുവൻ ചെയ്യുന്നെന്‍റെ മുന്നേ നീ ആ മനുഷ്യനെ പറ്റി ഒന്ന് ആലോചിച്ച് നോക്കിയോ... നിന്നെ കുറിച്ച് ഓർത്ത് ഉള്ളും ഉരുകി നടക്കാണ് ആ മനുഷ്യൻ ഇപ്പോളും.. ഷോൺ നീ കാണിച്ചത് മഹാ മോശം ആയി പോയി.. ഇന്ന് വരെ ഞങൾ നിന്റെ ഒരു ഇഷ്ടത്തിനും എതിര് നിന്നിട്ടില്ല.. നിന്നെ സപ്പോർട്ട് ചെയ്തിട്ടേ ഒള്ളു.. ആ ഞങ്ങളോട് ഒരു വാക്ക് നിനക്ക് പറയാമായിരുന്നു...."
എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല... ഞാൻ നേരെ ചെന്ന് ചേട്ടത്തിയെ കെട്ടിപിടിച്ച്
💬 Comments
View all comments