0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

പിടിച്ചേ ?" തുളസിക്ക് അകാംഷയടക്കനായില്ല

" അവന്റെ വീടിനപ്പുറത്തെ വീട്ടില്‍ കയറി റബര്‍ ഷീറ്റ് മോഷ്ടിച്ചു .. അവരവനെ കയ്യോടെ പിടിച്ചു പോലീസിലേല്‍പ്പിച്ചു"

' അയ്യോ ..പാവം ... അവന്‍റെ വീട്ടില്‍ കഷ്ടപ്പാടായിരിക്കും ...അതല്ലേ പഠിപ്പ് നിര്‍ത്തീട്ട് കടയൊക്കെ ഇട്ടേ ...പാവം " എന്തിനും നന്മ മാത്രം കണ്ടെത്തുന്ന ലക്ഷ്മിക്ക് സങ്കടമാണ് വന്നത് .

ഷിനിയൊന്നും മിണ്ടിയില്ല..ഫസ്റ്റ് ബെല്ലടിച്ചത് കൊണ്ടവര്‍ അകത്തേക്ക് കയറി ..

ദിവസങ്ങള്‍ കഴിഞ്ഞു ... കര്‍ക്കടകം തകര്‍ത്തു പെയ്യുന്നു ..

നേര്യമംഗലം പാലത്തിലൂടെ കുട്ടികള്‍ നിര നിരയായി പോകുന്നു ..

' ദേടി .. നിന്‍റെ കാമുകന്‍ വരുന്നുണ്ട് "

രേവതി എപ്പോഴുമവളേ കളിയാക്കാനായി അങ്ങനെ പറയും .. വണ്‍ വെ പ്രേമം ആണെങ്കിലും കൂട്ടുകാര്‍ അങ്ങനെ ആണല്ലോ പറയുക ..ആണ്ടടി നിന്‍റെ ലൈന്‍ ... നിന്‍റെ ചെക്കന്‍ നോക്കുന്നുണ്ട് കേട്ടോ .. എടാ ..നിന്‍റെ ചരക്ക് പോകുന്നു എന്നിങ്ങനെ ..

അഷ്‌റഫ്‌ സൈക്കിള്‍ ഷിനിയെ മുട്ടി മുട്ടിയില്ല എന്നപോലെ നിര്‍ത്തി .

" മാറ് അഷറഫെ...എനിക്ക് പോണം " ഷിനി പരിഭ്രാന്തയായി തിരിഞ്ഞു നോക്കി .. കുറെ പിള്ളേര്‍ കൂടെയുണ്ട് ..ലക്ഷ്മിയും രേവതിയും അല്‍പം പുറകില്‍ ..അവര്‍ ആര്‍ത്തലച്ചോഴുകുന്ന പുഴയെ നോക്കി മെല്ലെയാണ് നടക്കുന്നത് ..

' എന്നെ ഇഷ്ടമാണെന്ന് പറ ..എന്നാ മാറാം' അഷ്‌റഫ്‌ സൈക്കിള്‍ അവളുടെ മുന്നിലേക്ക് വെച്ചു

' ഇല്ല ... എനിക്കിഷ്ടമില്ല ...മാറ് മുന്നീന്ന് " സൈക്കിള്‍ ഹാന്‍ഡില്‍ തട്ടി മാറ്റി അവള്‍ മുന്നോട്ടു നടന്നു ..അഷ്‌റഫ്‌ വീണ്ടും അവളുടെ മുന്നിലേക്ക് സൈക്കിള്‍ കയറ്റി നിര്‍ത്തി

💬 Comments

View all comments