0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

.. ഇപ്പോള്‍ അവള്‍ക്ക് പോകണമെങ്കില്‍ അവന്‍ മാറാതെ തരമില്ല ..

" പോടാ കള്ളാ .... ഷീറ്റ് കള്ളാ .. പെരുങ്കള്ളാ.." ഷിനി പെട്ടന്നുണ്ടായ ദേഷ്യത്തോടെ അവനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ... പിള്ളേരെല്ലാം ചിരിക്കാന്‍ തുടങ്ങി .

അഷ്റഫിന്‍റെ മുഖമിരുണ്ടു ... അവന്‍ അവളുടെ നേരെ കയ്യോങ്ങി ..എന്നിട്ട് ചുറ്റും നോക്കി ..അവന്‍ പിന്നോക്കം മാറി പാലത്തിന്‍റെ കൈവരിയിലേക്ക് കയറി ..

" ഞാനിപ്പോ ചാടും ..നീയെന്നെ കള്ളാന്ന് വിളിച്ചല്ലേ ... നീയെന്നെ കള്ളാന്നു വിളിച്ചല്ലേ .." അവന്‍ കൈവരിയുടെ മുകളില്‍ കയറി ഭീഷണി മുഴക്കി .

' അഷ്‌റഫെ ..എന്തായീ കാണിക്കുന്നേ .. ഇറങ്ങ് ...ഇറങ്ങവിടുന്നു" ലക്ഷ്മി തലയില്‍ കൈ വെച്ച് ഉറക്കെ പറഞ്ഞു .

' ഞാന്‍ ഇറങ്ങൂല്ല ..ഇറങ്ങണേല്‍ ഷിനി പറയണം ...എന്നെ ഇഷ്ടമാന്നും പറയണം " അഷ്‌റഫ്‌ കൈ വരിയില്‍ നിന്ന് പിടി വിട്ടു താഴേക്ക് ചാടുന്ന പോലെ നിന്നു

" എടി ..ഷിനി ...അവനോടു പറയടി ...ചാടരുതെന്ന് പറയടി" ലക്ഷ്മി ഷിനിയുടെ കൈ പിടിച്ചു ..

" ഷിനി ..അവന്‍ ചാടുവോ ? " തുളസിക്കും വേവലാതിയായി ..

'" ഞാന്‍ ചാടാന്‍ പോകുവാ ...ഇപ്പ ചാടും ..." അഷ്‌റഫ്‌ വീണ്ടും ഭീഷണി മുഴക്കി .

" എടി പറയടി ഷിനി ..." രേവതിയും ഷിനിയെ നിര്‍ബന്ധിച്ചു ..ഷിനി മറിഞ്ഞു കിടക്കുന്ന സൈക്കിള്‍ മറി കടന്നു മുന്നോട്ടു നീങ്ങി ..പിള്ളേരെല്ലാം എന്തു സംഭവിക്കുമെന്ന് നോക്കി നില്‍പ്പാണ് ...

" എടി നല്ല വെള്ളമുണ്ട് ഷിനി ... അടിയൊഴുക്കും

💬 Comments

View all comments