Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
... പേടിയാവുന്നു ദേവീ .." ലക്ഷ്മി തലയില്‍ കൈ വെച്ച് ഷിനിയെ നോക്കി
' ഞാന്‍ ചാടാന്‍ പോകുവാ ...ഷിനി പറയുന്നുണ്ടോ " അഷ്‌റഫ് അവസാനമെന്നോണം പറഞ്ഞു
ഷിനി തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു
" അയ്യോ .....ആണ്ടെ ...." ലക്ഷ്മിയുടെ കാറിച്ച കേട്ട് ഷിനി തിരിഞ്ഞു നോക്കുമ്പോള്‍ കൈ വരിയില്‍ അഷ്‌റഫ് ഇല്ല
" ബ്ലും " വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് പിള്ളേരെല്ലാം കൂടി എത്തി നോക്കി ...
' എന്നതാ ...എന്നതാ പിള്ളേരെ "
പിള്ളേരെല്ലാം പാലത്തിന്റെ കൈ വരിയില്‍ നിന്നെത്തി നോക്കുന്നത് കണ്ടപ്പോള്‍ മൂന്നാറില്‍ നിന്ന് തേയില കയറ്റി വന്ന വാന്‍ നിര്‍ത്തി അതിലെ ആളുകള്‍ പാലത്തിന്‍റെ സൈഡിലെക്ക് ഓടിയെത്തി .
' ദൈവമേ ..നല്ല ഒഴുക്കാണല്ലോ ആരാ ചാടിയെ ... പിള്ളേര് വല്ലോമാണോ ?"
പിന്നെയും വണ്ടികള്‍ നിര്‍ത്തുന്നത് കണ്ടപ്പോള്‍ രേവതി ഷിനിയെയും ലക്ഷ്മിയെയും പിടിച്ചു വലിച്ചു കൊണ്ടോടി...
" എടി ..നീ കാരണമാ അവന്‍ ചാടിയെന്ന് ആരുമറിയണ്ട... പെട്ടന്ന് വാ " അവള്‍ ഓടുന്നതിനിടെ പറഞ്ഞു
' ദേവീ ...ഒന്നും പറ്റാണ്ടിരുന്നാ മതിയാരുന്നു .." ലക്ഷ്മിക്ക് സങ്കടം ..
" നീ കാരണമാ ഷിനി ...നിന്നെയവന് ഒത്തിരിയിഷ്ടമാ " തുളസി കൂടി പറഞ്ഞപ്പോള്‍ ഷിനിക്കെന്തോ പോലെയായി ..അവള്‍ തിരിഞ്ഞു നോക്കി കൊണ്ട് ലക്ഷ്മിയുടെ കൈ പിടിച്ചു വീട്ടിലേക്കോടി ... അപ്പോഴേക്കും ആള്‍ക്കാര്‍ അവിടെ തടിച്ചു കൂടിയിരുന്നു .
' ദേവീ ... ഒന്നും പറ്റാണ്ടിരുന്നാ മതിയാരുന്നു ...ആരേലുമൊക്കെ ചാടി രക്ഷിക്കുമായിരിക്കും അല്ലെ .ഷിനി .... നിനക്ക് വിഷമമോന്നുമില്ലേ അവന്‍
💬 Comments
View all comments