0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

നടന്നു കൊണ്ടിരുന്നു.

" അവളിന്ന്‌ വന്നില്ല....ഇന്നലേ എന്തിനാ ചാടിയെ അഷ്റഫെ ....എന്നിട്ട് വല്ലോം പറ്റിയോ?"

" ഊ..ഹും..ആൾക്കാര് കൂടിയെന്നെ രക്ഷിച്ചു .... " അഷ്‌റഫ്‌ ഒന്ന് നിര്‍ത്തിയിട്ട് ഷിനിയുടെ നേരെ നോക്കി " എന്നാലും ലക്ഷ്മിടെ കൂട്ടുകാരി ഭയങ്കര സാധനമാ കേട്ടോ ..ചത്തോ ജീവിച്ചിരിപ്പുണ്ടോഎന്ന് പോലും അന്വേഷിച്ചില്ല .."

' സോറി ..." ഷിനിയറിയാതെ പറഞ്ഞു പോയി .. അഷ്റഫ് അവളെ അവിശ്വസനീയതോടെ നോക്കി ..

" എനിക്ക് ഷിനിയെ ഇഷ്ടമാ ... എന്നെ ഇഷ്ടമല്ലേ ഷിനി ..ഒന്ന് പറഞ്ഞിട്ട് പോ ഷിനി " വീട്ടിലേക്കുള്ള വഴിയിറങ്ങിയപ്പോള്‍ അഷ്‌റഫ്‌ കുറുകെ നിന്നു ..ഷിനിയവനെ ധൃതിയില്‍ മറികടന്നു പോയെങ്കിലും എന്നുമുള്ള ആ അനിഷ്‌ടഭാവം അവളില്‍ ഇല്ലായിരുന്നു .

' ആ ..ആ ...എനിക്കറിയാം ... ഇഷ്ടമാണെന്ന് ... ഞാന്‍ അങ്ങനെ വിശ്വസിച്ചോട്ടെ ..' അഷ്‌റഫ്‌ വിളിച്ചു പറഞ്ഞു .. അല്‍പമകലെ ചെന്നിട്ട് ഷിനിയവനെ തിരിഞ്ഞു നോക്കി ... ഒരു ചെറുപുഞ്ചിരിയവളില്‍ ഉണ്ടായിരുന്നു ... ലക്ഷ്മിയത് കണ്ടവളുടെ കൈത്തണ്ടയില്‍ നുള്ളി ..

' ഉം ..ഉം .. മിണ്ടാപ്പൂച്ച കലമുടക്കാന്‍ തുടങ്ങുവാണേ....."

' പോടീ ഒന്ന് ..." ഷിനി അവളെ കൊഞ്ഞനംകുത്തികാണിച്ചിട്ട് വീട്ടിലേക്കോടി ...

കുളിക്കുമ്പോള്‍ അറിയാതെ വന്ന മൂളിപ്പാട്ട് അവളെ ലജ്ജാലുവാക്കി ..

!!! താന്‍ ...താനറിയാതെ അവനെ ഇഷ്ടപ്പെടുവാണോ .... ഞാന്‍ ..ഞാനിങ്ങനെ അല്ലല്ലോ ദൈവമേ .. നാളെ ..നാളെ അവനെ കാണുമ്പോള്‍ മാറി പോണം ..പഠിത്തം .. ജോലി ...കുടുംബം ....അത് മതി തനിക്ക് ...!!!

ഷിനി ചിന്തകളെ പറിച്ചു നട്ടെങ്കിലും അഷ്‌റഫിന്‍റെ മുഖം കയറി

💬 Comments

View all comments