0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

വന്നു കൊണ്ടിരുന്നു ..കൂട്ടത്തില്‍ കൂട്ടുകാരികളുടെ കളിയാക്കലും അവനെ കുറിച്ചുള്ള സംസാരങ്ങളും ...

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് പോരുമ്പോള്‍ ഷിനി തനിച്ചായിരുന്നു ..ലക്ഷ്മി അന്ന് വന്നിട്ടുണ്ടായിരുന്നില്ല ..

.രേവതിക്ക് എന്തോ വാങ്ങണമെന്ന് പറഞ്ഞു അവള്‍ തുളസിയെയും കൂട്ടിയോരു ഫ്രണ്ടിന്‍റെ വീട്ടില്‍ പോയി.

മുന്നിലും പുറകിലും അനേകം കുട്ടികള്‍ ഉണ്ടെങ്കിലും നേര്യമംഗലം പാലത്തില്‍ എത്തിയപ്പോള്‍ പുറകിലെ സൈക്കിള്‍ ബെല്‍ കേട്ട് ഷിനിയുടെ ഹൃദയം പെരുമ്പറ കൊട്ടി . അവള്‍ തിരിഞ്ഞു നോക്കുന്നെനും മുന്നേ അഷ്‌റഫ്‌ സൈക്കിള്‍ അവളുടെ അടുത്ത് കൊണ്ട് പോയി നിര്‍ത്തി ..

' ഇന്ന് ലക്ഷ്മിയില്ലല്ലേ ..... ഒത്തിരി നാളായി ഷിനിയെ ഇങ്ങനെ തനിച്ചു കിട്ടണമെന്നു കരുതീട്ട് .."

അവളൊന്നും മിണ്ടിയില്ല ..

' എന്നെ ഇഷ്ടമല്ലേ ...അതെ ..ഇഷ്ടമാ ... എനിക്കറിയാം .." അവളുടെ ഒപ്പം അഷ്‌റഫ്‌ നടന്നു ..

സൈക്കിളിന്‍റെ കരിയറില്‍ നിന്നവന്‍ ഒരു റോസാപ്പൂ എടുത്തവള്‍ക്ക് നീട്ടി ..ഷിനിയത് വാങ്ങിയില്ല ...പാലം കഴിയാറായപ്പോഴേക്കും അവന്‍ ആ റോസും കടലാസ്സില്‍ പൊതിഞ്ഞ തേന്‍ മിട്ടായിയും അവളുടെ കയ്യില്‍ പിടിപ്പിച്ചു ... അവന്‍റെ കൈ അവളുടെ കയ്യിലമര്‍ന്നപ്പോള്‍ അവളുടെ ഹൃദയം പൊട്ടിത്തെറികുമെന്ന പോലെയായി ... ചുരുട്ടി പിടിച്ച കയ്യുമായി അവള്‍ വീട്ടിലേക്കുള്ള വഴിയെ ഓടിയിറങ്ങി ... അല്‍പം മാറിയിട്ടവള്‍ കടലാസ്സ്‌ പൊതിയഴിച്ചു നോക്കി ... ചുവന്ന കളറിലുള്ള തേന്‍ മുട്ടായി ... വായിലിട്ടാല്‍ അലിയുന്ന തേന്‍ മുട്ടായി അലിപ്പിച്ചവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സൈക്കിളില്‍ പിടിച്ചുകൊണ്ട് തന്നെ നോക്കി നില്‍ക്കുന്ന അഷ്‌റഫിനെയാണ് കണ്ടത് ... നാണിച്ചു പോയ ഷിനി തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടി

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഷ്‌റഫ്‌

💬 Comments

View all comments