0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

അവള്‍ തൊടുപുഴയില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു ....ഇടക്കിടെ കത്തുകള്‍ ... പരിഭവങ്ങള്‍ പരാതികള്‍ .... ഒരു ദിവസം അഷ്‌റഫ്‌ തൊടുപുഴയിലെത്തി ...

" ഷിനി ..... ഇന്ന് ക്ലാസ്സില്‍ പോകണ്ട ... ഒരു സിനിമക്ക് പോകാം .. ഒത്തിരി പറയാനുണ്ട്

" വേണ്ട ....ഞാന്‍ വരില്ല ..എന്നെ നിര്‍ബന്ധിക്കുകേം വേണ്ട ..." അവന്‍റെ കണ്ണില്‍ നിരാശയായി ... അവിടെ നിന്നവര്‍ അല്‍പനേരം സംസാരിച്ചു ..പിന്നെയും രണ്ടു മൂന്നു പ്രാവശ്യം അഷ്‌റഫ്‌ തൊടുപുഴയില്‍ എത്തി ഷിനിയെ കണ്ടെങ്കിലും അവള്‍ അവന്‍റെ കൂടെ പുറത്തു പോകാന്‍ താല്പര്യപ്പെട്ടില്ല ..

' അതൊക്കെ കല്യാണത്തിനു ശേഷം മതി .... ആദ്യം നല്ല പോലെ കട നടത്ത് ..അപ്പോഴേക്കും എനിക്കൊരു ജോലിയുമാകും ... പിന്നെ കുഴപ്പമിലല്ലോ " അവസാന ദിവസം കാണാന്‍ വന്നപ്പോള്‍ ഷിനി പറഞ്ഞതാണത്

അഷ്‌റഫിന്‍റെ കത്തുകള്‍ പിന്നെ വന്നില്ല ...ഷിനി ഒന്നുരണ്ട് കത്തുകള്‍ അയച്ചെങ്കിലും മറുപടിയില്ല ..താന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണോ അവന്‍ കത്തുകള്‍ അയക്കാത്തതെന്നു അവള്‍ ചിന്തിച്ചു ...

മോശമായോ പിണങ്ങിയോ ഒന്നുമല്ലല്ലോ പറഞ്ഞത് ...ഏതൊരു പെണ്‍കുട്ടിയും എടുക്കുന്ന മുന്‍കരുതല്‍ ...അതല്ലേ താനുമെടുത്തുള്ളൂ .....ഇനി നേര്യമംഗലം ചെല്ലുമ്പോള്‍ വേണം അവനെ കാണാന്‍ ..സാമധാനിപ്പിക്കാന്‍ ...

ഷിനി കൊതിയോടെ അടുത്ത അവധിക്കായി കാത്തിരുന്നു .

അടുത്ത അവധിക്ക് ഷിനി ചെന്നപ്പോള്‍ അവന്‍റെ കടയവിടെ ഇല്ലായിരുന്നു ... അവധി കഴിയുന്നതിനുള്ളില്‍ ലക്ഷ്മിയെയോ രേവതിയെയോ ഒന്നും കണ്ടുമില്ല അവള്‍ക്ക് അഷറഫിന്റെ വിവരങ്ങള്‍ അറിയാന്‍ ...

ഡിഗ്രി കഴിഞ്ഞു .... ഷിനി കേരളത്തിനു വെളിയില്‍ Bed നു ചേര്‍ന്നു ...അപ്പോഴും അഷ്‌റഫ്‌ അവളുടെ ഉള്ളില്‍

💬 Comments

View all comments