Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
ഒരു വിങ്ങലായി കിടന്നിരുന്നു ... കാണുന്ന ഓരോ ആളിലും ആള്‍ക്കൂട്ടത്തിലും അവള്‍ അഷറഫിനെ തപ്പിക്കൊണ്ടിരുന്നു ... അവളവിടെ പഠിച്ചു കൊണ്ടിരുന്ന സമയം തന്നെ നേര്യമംഗലത്തെ വീട് വിറ്റ് താമസം അടിമാലിക്കടുത്ത് മാങ്കുളത്തേക്ക് മാറിയിരുന്നു . അതറിഞ്ഞ ഷിനിക്ക് അവനെ തേടാനുള്ള അവസാന ശ്രമവും അവസാനിച്ചതായി തോന്നി ...
മനപൂര്‍വ്വം അവഗണിച്ചിട്ടും, മറ്റാരോടും അങ്ങനെ തോന്നാത്തൊരു ഇഷ്ടം അവനോടുള്ളത് അവളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു .. മനപൂര്‍വ്വം അവളെ മറന്നതാവുമോ ? കഥകളിലെയൊക്കെ പോലെ വേറെ നല്ലേ പിള്ളേരെ കണ്ടപ്പോള്‍ അവന്‍ തന്നെ മറന്നതാവുമോ? ..താന്‍ കറുത്തത് അല്ലെ ... പിന്നെ എന്തിനാ അവന്‍ എന്നെ സ്നേഹിച്ചേ ?
ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ അവശേഷിച്ചു .
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷിനി Bed പാസ്സായി നാട്ടിലേക്ക് മടങ്ങി ... ഇടക്ക് ഒരു പ്രാവശ്യം അവള്‍ നാട്ടില്‍ വന്നപ്പോള്‍ നേര്യമംഗലത്തെ പഴയ വീട്ടിലെ അയല്‍വക്കത്ത് സന്ദര്‍ശനത്തിന് പോയെങ്കിലും അഷറഫിനെ കുറിച്ച് അറിയാനായില്ല ... രേവതിയുടെ വിവാഹം കഴിഞ്ഞിരുന്നു ... ലക്ഷ്മി പഠിക്കാനായി പുറത്തും ... തുളസിയുടെ വിവരവും ഒന്നുമറിഞ്ഞില്ല ...
ഷിനി റിസള്‍ട്ട് വന്നതോടെ നെടുങ്കണ്ടത്തു പഠിപ്പിക്കാനായി ജോയിന്‍ ചെയ്തു .... അവിടുത്തെ ഹോസ്റ്റലില്‍ താമസം ... ആഴ്ചയവസാനം ബസിന് മാങ്കുളത്തേക്ക് ... മാസങ്ങള്‍ കഴിഞ്ഞു...
അങ്ങനെ ഒരാഴ്ചയുടെ അവസാനം വീട്ടിലേക്ക് പോകാനായി അവള്‍ ബസ്സ്റ്റാന്റിലെത്തി ....
" ഷിനി..." പതിഞ്ഞ സ്വരം കേട്ടവള്‍ ഞെട്ടിത്തിരിഞ്ഞു ... കേള്‍ക്കാന്‍ കൊതിച്ചിരുന്ന സ്വരം ... അതെ അവന്‍ തന്നെ അഷ്‌റഫ് ... അവനു നേരെ തിരിഞ്ഞ അവളുടെ കണ്ണില്‍
💬 Comments
View all comments