Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
നീര്‍ത്തുള്ളികള്‍ പൊടിഞ്ഞു ...കാത്തു കാത്തിരുന്നു തന്‍റെ സുല്‍ത്താനെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യനെ പോലെ തിളങ്ങി ..കവിളുകള്‍ ശോണിമയാര്‍ന്നു..കൈത്തണ്ടയില്‍ രോമങ്ങള്‍ എഴുന്നു
' എവിടെ ...എവിടെയായിരുന്നു ...." അവളുടെ കണ്ഠത്തില്‍ നിന്ന് വാക്കുകള്‍ പുറത്തു വന്നില്ല ...
' വാ ... ഒരു കാപ്പി കുടിക്കാം" നാളുകള്‍ കൂടിയവനെ കണ്ട , പരവേശത്തില്‍ ഷിനി അവന്‍റെ കൂടെ അടുത്തുള്ള ഹോട്ടലിലെക്ക് നടന്നു .... കാപ്പി കുടിക്കുമ്പോഴും അവള്‍ക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല ... പറയാന്‍ ഉള്ളതെല്ലാം അവളുടെ കണ്ണിലെ നീര്‍ത്തുള്ളികളില്‍ അലിഞ്ഞിരുന്നു ..
' ബസ് ...ബസ് എടുക്കുന്നു ...ഞാന്‍ പൊക്കോട്ടെ .."
' ലാസ്റ്റ് ബസ് .ആറരക്കാണ് ഷിനി ..അതില്‍ പോകാം ...പ്ലീസ് ' അവന്‍റെ വിശേഷങ്ങള്‍ അറിയാനുള്ള ..കാണാനുള്ള കൊതി കൊണ്ടും ഷിനി സമ്മതിച്ചു ... ആറരയുടെ ബസ് വരുന്നത് വരെ അവര്‍ ബസ്റ്റാന്റിലെ വെയിറിംഗ് ഷെഡില്‍ സംസാരിച്ചു കൊണ്ടിരുന്നു ...
അവള്‍ക്ക് വീണ്ടും ഉണര്‍വ് വന്നത് പോലെ തോന്നി ... ബസ് ഉടുമ്പഞ്ചോല പിന്നിട്ടതും വീടെത്തിയതോ ഒന്നുമവള്‍ അറിഞ്ഞില്ല ..അവളുടെ മനസ്സില്‍ അഷ്‌റഫ് മാത്രമായിരുന്നു .. കാത്തിരിപ്പിനൊടുവില്‍ അവനെത്തിയല്ലോ ...
പിന്നീടുള്ള മിക്ക വെള്ളിയാഴ്ചകളിലും അഷ്‌റഫ് നെടുങ്കണ്ടം എത്തുമായിരുന്നു ..ചില ആഴ്ച്ചയവള്‍ വീട്ടില്‍ പോകാറില്ല ..പേപ്പെര്‍സ് നോക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഹോസ്റ്റലില്‍ തന്നെയാവും തങ്ങുക .. വീട്ടില്‍ പോകുന്ന ദിവസം അല്‍പം നേരത്തെയിറങ്ങി മൂന്നരയുടെ ബസിനാണ് ഷിനി പോകാറ് .അത് കഴിഞ്ഞാല്‍ പിന്നെ അറരയുടെ ബസേ ഉള്ളൂ ..വീട്ടില്‍ പോയില്ലങ്കിലും വെള്ളിയാഴ്ച അഷ്റഫിന്‍റെ കൂടെ ഒരു കാപ്പിയും കഴിച്ചു അല്‍പനേരം വെയിറ്റിംഗ് ഷെഡില്‍
💬 Comments
View all comments