0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

ദിയയുടെ നീളന്‍ മുടി വാരിയോതുക്കി നിറുകയില്‍ ചുംബിച്ചു .

" അത് ..അതമ്മാ ... ഇന്ന് "

" മോളൂ ..എന്താണേലും പറയ്‌ .. ... സ്കൂളിലെ കാര്യങ്ങള്‍ എല്ലാം തുറന്നു പറയാറില്ലേ നീ ...പിന്നെന്താ ? വല്ല ബോയ്‌ ഫ്രണ്ടും? ങേ ..ആണോടി കാന്താരി ? അവളെങ്ങാനും അതുകണ്ട് നിന്നോട് ചോദിച്ചോ ?'

" അങ്ങനെ വല്ലതുമുണ്ടേല്‍ ഞാനാദ്യം അമ്മയോടല്ലേ പറയു ... " ദിയ നേരെ കിടന്നു ലഷ്മിയുടെ മുഖത്തേക്ക് നോക്കി ... സ്കൂളിലെ ചെറിയ സംഭവങ്ങള്‍ വരെ അമ്മയോട് തുറന്നു പറയുന്ന ദിയക്ക് ലക്ഷ്മിയോടത് പറയാന്‍ മടിയുണ്ടായിരുന്നില്ല .

" അമ്മാ ... സ്കൂള്‍ വിട്ടു കഴിഞ്ഞ് ഞാനും റീബയും കൂടി സ്കൂള്‍ കൊമ്പൌണ്ടിന് വെളിയിലുള്ള ആ സ്റ്റെഷനറി ഷോപ്പില്ലേ അവിടെ കയറി ... പുതിയ റിങ്ങ്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു .. റീബ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി ... എന്നോടൊന്നും വേണ്ടേ എന്നാ കടക്കാരന്‍ ചോദിച്ചു ...ഞാന്‍ വേണ്ടാന്നു പറഞ്ഞതാ ..എന്നിട്ടും അയാള്‍ ഒരു റെഡ്പേള്‍ ഉള്ള വളയെന്നെ കാണിച്ചിട്ട് നല്ലതാന്നും പറഞ്ഞു കയ്യിലിട്ടു ... കറക്റ്റ് ആ സമയത്ത് ഷിനിയാന്റി കയറി വന്നു .... ഷിനിയാന്റി അയാളോടെന്തൊക്കെയോ പറഞ്ഞു ... എന്നേം വഴക്ക് പറഞ്ഞു ... ... റീബ മാത്രമല്ല ... എന്‍റെ കൂടെ പഠിക്കുന്നതും സ്കൂളിലെ പിള്ളേരുമൊക്കെ നോക്കി നിക്കുമ്പോ ... ഞാനെന്തു ചെയ്തിട്ടാ അമ്മാ ..." ദിയക്ക് വീണ്ടും സങ്കടം അണപൊട്ടി ... ലെക്ഷ്മി ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു ...

ഷിനി ... അവളിപ്പോള്‍

💬 Comments

View all comments