Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]
ഹാപ്പിയാണെങ്കിലും ഈ സ്വഭാവത്തിന് കാരണക്കാരി ഞാനല്ലേ ...... അന്ന് ഞാനും തുളസിയും കൂടി നിര്‍ബന്ധിച്ചത് കൊണ്ടല്ലേ അവളുടെ ജീവിതം ഇങ്ങനെയായത് ? .....
ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നാട്ടിലേക്ക് മടങ്ങി ...... ആ സ്കൂള്‍ കാലഖട്ടത്തിലെക്ക്
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
" പുതിയ കുട്ടിയാണോ ? വീടെവിടെയാ?'
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് രക്ഷപെടാനായി ചേമ്പിലകൊണ്ട് തല മൂടി ഓടി ക്ലാസ്സിലേക്ക് കയറി വന്ന കുട്ടിയോട് ലക്ഷ്മി ചോദിച്ചു . പുറകിലെ അഴികള്‍ പൊട്ടിയ ജനാലയിലൂടെ വെളിയിലേക്ക് ചേമ്പില വലിച്ചെറിഞ്ഞു തിരിഞ്ഞപ്പോള്‍ ലെക്ഷ്മി അവള്‍ക്കിരിക്കാനായി നീങ്ങിയിരുന്നു .
" എന്‍റെ പേര് ലക്ഷ്മി ... ഇവിടെ താമസം മാറി വന്നതാണോ ? എവിടുന്നാ വന്നെ ? വീട്ടിലാരൊക്കെയുണ്ട്? " ഒറ്റ ശ്വാസത്തില്‍ ലക്ഷ്മിയവളോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ നിറുകയിലൂടെ മൂക്കിന്‍ തുമ്പത്ത് ഒഴുകിയെത്തിയ വെള്ളം തുടച്ചു കഴിഞ്ഞാ പെണ്‍കുട്ടി ആഞ്ഞു തുമ്മി ..
ആച്ഹി... ആച്ഹി" തുമ്മിയിട്ടു മൂക്ക് ചീറ്റിയവള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വരാന്തയിലെ ജനാലയില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പയ്യനെ കണ്ടു .. അവള്‍ പെട്ടന്ന് നോട്ടം മാറ്റി
" തലേല്‍ വെള്ളമിറങ്ങണ്ട ...തുടക്ക് " ലക്ഷ്മിയെഴുന്നേറ്റു അവളുടെ നിറുകയില്‍ തൂവാല കൊണ്ട് തുടച്ചു .
' പേര് പറഞ്ഞില്ലാട്ടോ...' ലക്ഷ്മിയുടെ അപ്പുറത്തിരുന്നു എത്തി നോക്കുന്ന കുട്ടികളെയും നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ട് അവള്‍ പറഞ്ഞു .
' ഷിനി ...ഷിനി ജേക്കബ് "
' പാലത്തിനക്കരെയാണോ ഇക്കരയാണോ വീട് ?'
" അക്കരെ .." ഷിനിയവരോട് വീടിനെ പറ്റി പറഞ്ഞു
" ദൈവമേ യാക്കൊബെട്ടന്‍റെ വീട്ടിലെയാണല്ലേ.....ഒരാള് അമ്മ വീട്ടില്‍ നിന്നാ
💬 Comments
View all comments