0%

Chapter Title : യാമിനി 1 [മൈഥിലി]

Author : Kambikathakal Read All Parts 89

നിന്നു...... 'അതേ ടീ...... 'ഗൗരിയും അവളുടെ അഭിപ്രായം തുറന്നടിച്ചു.. 'എന്തു നല്ല സ്നേഹത്തിലാരുന്നു നിങ്ങൾ. അവൻ എല്ലാം അവസാനിപ്പിക്കാം എന്നു പറഞ്ഞ സമയത്തെ നിന്റെ അവസ്ഥ എനിക്കിപ്പോഴും നല്ല ഓർമ്മേണ്ട്.. ! അവനെന്താ പറ്റിയെ..... ഒരു വാക്കിൽ എല്ലാം അവസാനിപ്പിച്ചു.... എന്നാൽ നീയോ....... എത്ര നാളെടുത്തു നീയൊന്നു ശരിയായി വരാൻ... !'

ശരിയാണ്.... ഗൗരിയുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു, എനിക്കവനോട് അതുവരെ തോന്നിയ അനുകമ്പയെ പാടെ തുടച്ചു നീക്കാൻ.... ഓർമയിൽ നിന്ന് ഞാൻ ചീന്തിയെടുത്ത താളുകൾ ആ നിമിഷം അവനോടെനിക്ക് കുറച്ചധികം ദേഷ്യം ജനിപ്പിച്ചു. ..

..............................

വീട്ടിലെത്തിയപ്പോഴേക്കും വീണ്ടും ഞാൻ പഴയ യാമിയായി മാറിയിട്ടുണ്ടായിരുന്നു....... രാത്രിയിൽ മേശപ്പുറത്തിരുന്ന ഒരു പഴയ ബുക്ക് എന്റെ കൈ തട്ടി നിലത്തു വീണു. അതിനുള്ളിൽ നിന്ന് കേശുവിന്റെ ഒരു ഫോട്ടോ തറയിലേക്ക് മാറി വീണു. ആ ചിത്രം കൈപ്പിടിയിൽ ഒതുക്കവേ വീണ്ടും പഴയ ഓർമ്മകൾ എന്നെ വേട്ടയാടി......

പെട്ടെന്ന് ഞാൻ ഗൗരിയുടെ വാക്കുകൾ ഓർമിച്ചു, അവ എനിക്ക് ആ ഫോട്ടോയെ കീറി കളയാനുള്ള ശക്തി നൽകി... ! ഉറക്കം വരാത്ത ആ രാത്രി ഓർമ്മകൾ എന്റെയുള്ളിൽ ചീവീടുപോലെ ശബ്ദമുയർത്തി.....

കോളേജിലെ എന്റെ സീനിയർ ആയിരുന്നു കേശവ് എന്ന കേശു. കോളേജിലെ ആദ്യ ദിനങ്ങളിൽ തന്നെ ഞങ്ങൾ ഫ്രഷേഴ്സ്നു സുപരിചിതനായ വ്യക്തിത്വം. വളരെ പെട്ടെന്ന് ആ ബന്ധം പ്രണയത്തിലേയ്ക്കു വളർന്നു. കേശുവിൽ നിന്ന് ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറി നടന്നിരുന്നെങ്കിലും പതിയെപ്പതിയെ ആ ഇഷ്ട്ടം എന്റെ മനസ്സിനെയും കീഴ്പ്പെടുത്തി. തന്മയിക്കും ഗൗരിക്കും കേശുവിനെ വളരെയധികം ഇഷ്ടമായിരുന്നു.

ആ സമയത്താണ് ആരോ പറഞ്ഞു ഞാനറിഞ്ഞത് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വിഷ്ണു എന്ന പയ്യന് എന്നെ വലിയ ഇഷ്ടാണെന്ന്. കേട്ടറിഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ചിരിച്ചു കളഞ്ഞിരുന്നു.

ഞാനും കേശുവും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത വളരെ കൂടിയിരുന്നു. ഒന്നിച്ചല്ലാതെ ഇനി ഒരു ജീവിതം ഇല്ലെന്ന് ഞങ്ങൾ പരസ്പരം വാഗ്ദാത്തം ചെയ്തിരുന്നു. ഒന്നു സെറ്റിൽ ആയതിനു ശേഷം പേരെന്റ്സും ആയി വീട്ടിൽ വന്നു ചോദിക്കാം കേശു ഉറപ്പു നൽകിയിരുന്നു. ഒറ്റക്കിനി ജീവിക്കാനാകില്ലെന്ന് മനസ്സ് കൊണ്ട് നൂറുവട്ടം പറഞ്ഞിട്ടുണ്ട്

💬 Comments

View all comments