0%

Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]

Author : Kambikathakal Read All Parts 244

വൃക്ഷങ്ങളും ശാന്തമായി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ഒരു നിശ്ചിതഅകലം പാലിച്ച് അവൾ വന്നുനിന്നു.

അമ്മുവും ഗൗരിയും മുഖത്തോടുമുഖം നോക്കി.

"എന്നെയൊന്ന് സഹായിക്കോ ?.." ഒറ്റശ്വാസത്തിൽ സീത ചോദിച്ചു.

തൊണ്ടയിൽ ഉമിനീരുവറ്റിയ ഗൗരി മറുപടിപറയാൻ വല്ലാതെ ബുദ്ധിമുട്ടി.

"എ... എന്താ..."

"പറയാം" അത്രേയും പറഞ്ഞ് സീത പെട്ടന്ന് അപ്രത്യക്ഷയായി.

"വാ ,ഗൗര്യേച്ചി, നമുക്ക് പോവാം" ചുറ്റിലും നോക്കിയ അമ്മുപറഞ്ഞു.

തിരിഞ്ഞു നടക്കാൻ നിന്ന അവരെ സീത വീണ്ടും വിളിച്ചു.

"ഗൗരീ " ഇത്തവണ അവളുടെ അശരീരി മാത്രമായിരുന്നു കേട്ടത്.

മാർത്താണ്ഡന്റെ കുടിലിന് മുൻപിൽ നിൽക്കുന്ന സീതയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

"ഗൗരി, ഇവിടെ." അവൾ വീണ്ടും വിളിച്ചു.

"ഒന്നോർക്കുക, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല്യാ, ഞാൻ അയാളുടെ അടിമയാണ്. ഇപ്പോൾ നിങ്ങൾ എനിക്കുവേണ്ടി ഒരു സഹായം ചെയ്‌തുതരണം. അയാളുടെ കൈയ്യിൽ നിന്നും എന്നെ രക്ഷിക്കണം."

"ഇല്ല്യാ, ഞങ്ങൾക്ക് പേടിയാണ്. നിങ്ങൾ ചെയ്ത നീചകൃത്യങ്ങളൊക്കെ കഥകളായി കേട്ടിട്ടുണ്ട്." അമ്മു പറയുന്നത് കേട്ട് അവൾ തലതാഴ്‍ത്തി നിന്നു.

"ഗൗരി, ഒരു കാര്യം നിന്നോട് പറയാനുണ്ട് " അതെങ്കിലും പറയാനുള്ള അവസരം എനിക്ക് തരണം."

നെറ്റിചുളിച്ചു കൊണ്ട് ഗൗരി ചോദിച്ചു "എന്താ.."

"അയാളുടെ അടുത്ത പൂജക്കുള്ള കന്യകയായ പെൺകുട്ടി അത്.... അതുനീയാണ്.."

"ഞാനോ ?.." ഭയത്തോടെ അവൾ ചോദിച്ചു.

"അമാവാസിയിൽ ജനിച്ച പെൺകുട്ടികളെയാണ്, അതും കന്യകയായ പെൺകുട്ടി. അവരെയാണ് ആ നീചൻ ഇരയാകുന്നത്."

"എന്തുപൂജ, " ഗൗരിയും അമ്മുവും പരസ്പരം നോക്കി.

"പറയാം, അതിനുമുൻപ് എനിക്ക് ഒരു സഹായം ചെയ്തുതരണം."

"പറയൂ.." ഗൗരി പറഞ്ഞതും, അമ്മു ചെവിയിൽ 'വേണ്ട'എന്ന് സ്വകാര്യമായി പറഞ്ഞു.

"ഈ വീടിന്റെ

💬 Comments

View all comments