0%

Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]

Author : Kambikathakal Read All Parts 244

ഭൂമിക്കടിയിൽ ഒരു രഹസ്യ അറയുണ്ട്. അവിടെ മന്ത്രചരടുകൾകൊണ്ട് ബന്ധിച്ച ഒരു ചെപ്പുണ്ട്. ആ ചെപ്പിൽ എന്റെ മോതിരവിരലും മരതകക്കല്ലുവച്ച മോതിരവുമുണ്ട്. അതെടുത്ത് അവിടെയുള്ള അഗ്നിയിലർപ്പിക്കണം."

സീത പറഞ്ഞവസാനിപ്പിച്ചപ്പോൾ ഗൗരി അവളുടെ കൈവിരലുകളിലേക്ക് സൂക്ഷിച്ചുനോക്കി.

പറഞ്ഞത് ശരിയാണ് അവളുടെ മോതിരവിരൽ നിൽക്കുന്ന സ്ഥാനം ശൂന്യമായിരുന്നു.

"ഒന്നരവർഷത്തിനുശേഷം ഇപ്പോൾ നിങ്ങളാണ് വന്നത്. ദയവുചെയ്ത് അയാളുടെ അടിമത്വത്തിൽ നിന്ന് എന്നെ മോചിപ്പിക്കണം." ഗദ്ഗദം അലട്ടുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

"പക്ഷെ എങ്ങനെ അതെടുക്കും?.." ഗൗരി സംശയം പ്രകടിപ്പിച്ചു.

"ഗൗര്യേച്ചി, വേണ്ട. അവശ്യല്ല്യാത്ത പണിക്ക് പോണ്ടട്ടോ." അമ്മു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

"വഴി ഞാൻ പറഞ്ഞുതരാം," സീത പതിയെ നടന്നു.

" ഈ വാതിൽ തുറന്ന് ഇടനാഴികയുടെ തുടക്കത്തിലെ രണ്ടാമത്തെമുറിയിൽ കയറുക. അവിടെ കിഴക്കുഭാഗത്ത് ഒരാണിയിൽ ചുടലഭദ്രയുടെ പടമുണ്ടാകും. അതിന്റെ പിന്നിൽ മൂന്ന് താക്കോൽ കൂട്ടങ്ങൾ ഉണ്ട്. 5ഉം, 7ഉം, 9 ഉം. അതിൽ 9 എണ്ണമുള്ള താക്കോൽ കൂട്ടമെടുത്ത് തിരിഞ്ഞു നടക്കുക. മുറിയിൽനിന്ന് പുറത്തേക്കുകടന്ന് മുൻപിൽ കാണുന്ന ഇടനാഴികയിലൂടെ വീണ്ടും മുന്നോട്ട് നടക്കണം. ശേഷം ആദ്യം കാണുന്ന മുറിയുടെ താക്കോൽ ആ താക്കോൽകൂട്ടത്തിലുണ്ടാകും. അതുതിരഞ്ഞുപിടിച്ച് വാതിൽ തുറന്ന് അകത്തേക്കുകടക്കണം അവിടെ ജാലകത്തിനോടുചാരി ഒരു പഴയ മൺകൂജയുണ്ടാകും അതിനകത്ത് രണ്ടുവലിപ്പത്തിലുള്ള താക്കോലുണ്ട്. അതെടുത്ത് പുറത്തുകടന്ന് വീണ്ടും തിരിച്ചുനടക്കുക. ശേഷം ആദ്യം കയറിയ മുറിയിലെ തെക്കുഭാഗത്തെ മൂലയിൽ ഒരു കാൽപാദത്തിന്റെ അടയാളമുണ്ട്. അതിന്റെ മുകളിൽ ചവിട്ടിനിന്ന് 6 അടി മുൻപിലേക്കുനടക്കണം. ഏഴാമത്തെ അടിവക്കുന്നത് രഹസ്യ അറയുടെ വാതിലിന്റെ മുകളിലായിരിക്കും. അവിടെയൊരു താക്കോൽ പഴുതുണ്ട്. കൈയിലുള്ള വലിയ താക്കോലുപയോഗിച്ച് ആ വാതിൽ തുറക്കണം. അപ്പോൾ താഴേക്ക്

💬 Comments

View all comments