Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]
നിക്ക് പേടിയാവുന്നു. നമുക്ക് തിരിച്ചു പോകാം." കിതച്ചുകൊണ്ട് അമ്മു പറഞ്ഞു.
"നിൽക്ക്, ഇത്രേം ആയില്ല. ദേ ആ കാണുന്നതാണ് സീതപറഞ്ഞ മുറി."
അവർ രണ്ടുപേരും തലയോട്ടി പതിച്ച ആ മുറിയെ ലക്ഷ്യമാക്കി നടന്നു. അമ്മു കൈയുള്ള താക്കോൽ ഉപയോഗിച്ച് ആ മുറി തുറന്നു.
അവിടെ കണ്ട കാഴ്ച്ച അവരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി.
ചുടലഭദ്രയുടെ വലിയ വിഗ്രഹം ചുറ്റിലും 7 നിലവിലക്കുകൾ അഞ്ചുതിരിയിട്ട് കത്തിച്ചു വച്ചിരിക്കുന്നു.
അതിന്റെ അടുത്ത് വലിയൊരു മരത്തിന്റെ തടി, അതിനുചുറ്റും രക്തം കട്ടപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. നിലത്ത് മുറിച്ച ഒരുപാട് മുടികൾ കിടക്കുന്നുണ്ട്
വിഗ്രഹത്തിന് ധാരയായി മുകളിൽ നിന്നും എന്തൊ ദ്രാവകം ഒഴുകിവരുന്നതുകാണാം
"മതി ഗൗര്യേച്ചി വാ പോകാം.." ഭയംകൊണ്ട് അമ്മുവിന്റെ ശബ്ദം ഇടറി.
വിഗ്രഹത്തിന്റെ വലതുഭാഗത്ത് ചുവന്ന പട്ടിൽ ഒരു ചെപ്പ് ഇരിക്കുന്നുണ്ടായിരുന്നു
"അമ്മു, ദേ സീത പറഞ്ഞ ചെപ്പ്. അതിങ്ങടുക്കൂ.."
അമ്മു പതിയെ ആ ചെപ്പ് കൈക്കലാക്കി. പെട്ടന്ന്
നിലവിളക്കുകൾ ഓരോന്നായി അണയാൻ തുടങ്ങി.
അവസന നിലവിളക്ക് അണഞ്ഞതും അടുത്തുള്ള ഹോമാകുണ്ഡത്തിന് അഗ്നിപിടിച്ചതും ഒരുമിച്ചായിരുന്നു.
ആളിക്കത്തുന്ന അഗ്നിയിലേക് അമ്മു സീതയുടെ മോതിരവിരലും മരതക മോതിരവും വലിച്ചെറിഞ്ഞു.
പെട്ടന്ന് അഗ്നി നീലനിറമായിമാറി. കൂടെ ആരോ നിലവിളിക്കുന്ന ശബ്ദവും.
"അമ്മൂ, ഇനിയിവിടെ നിൽക്കുന്നത് അപകടമാണ്. വാ.."
ഗൗരി അമ്മുവിന്റെ കൈയ്യും പിടിച്ച് തിരിഞ്ഞോടി.
കൽപ്പടവുകൾ താണ്ടി അവർ നിമിഷ നേരംകൊണ്ട് മാർത്താണ്ഡന്റെ താവളത്തിൽ നിന്നും പുറത്തുചാടി.
പക്ഷെ അവരെ കത്ത് സീതപുറത്ത് കാത്തുനിൽക്കുണ്ടായിരുന്നു.
സീതയെകണ്ട അമ്മു രണ്ടുകൈകളും ശിരസിനോട് ചേർത്തുവച്ച് ഉച്ചത്തിൽ നിലവിളിച്ചു. ഗൗരിയുടെ തൊണ്ട വറ്റിവരണ്ടു. നിലവിളിക്കാൻ അവൾക്ക് ശബ്ദംപൊങ്ങിയില്ല.
സീതയുടെ നെറ്റിയിൽ
💬 Comments
View all comments