0%

Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]

Author : Kambikathakal Read All Parts 249

വീണു. കൂടെ കുറച്ചു കുപ്പിച്ചില്ലുകളും വളപ്പൊട്ടുകളും.

താക്കോൽ കൈക്കലാക്കിയ അവർ ആദ്യത്തെ മുറിയിലേക്ക് വീണ്ടും നടന്നു. തെക്കുഭാഗത്തെ മൂലയിൽ അവർ സൂക്ഷമായി പരിശോദിച്ചു. പൊടിപടലങ്ങൾ നിറഞ്ഞുനിന്നകാരണം കാൽപാടുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

ഗൗരി തന്റെ കൈകൾകൊണ്ട് നിലത്ത് പറ്റിപ്പിടിച്ച പൊടിപടലങ്ങളെ തുടച്ചുനീക്കി. പതിയെ അവിടെ കാൽപാടുകൾ തെളിഞ്ഞുവന്നു.

ഒറ്റനോട്ടത്തിൽ തന്നെ അതൊരു സ്ത്രീയുടെയാണെന്ന് ഗൗരിക്ക് മനസിലാക്കാൻ കഴിഞ്ഞു.

അവൾ അമ്മുവിനോട് ആ കാൽപാദത്തിന്റെ മുകളിൽ കയറിനിൽക്കാൻ പറഞ്ഞു.

ഭയം തോന്നിതുടങ്ങിയതുകൊണ്ടായിരിക്കാം അമ്മു ആദ്യം വിസമ്മതിച്ചു. പിന്നീട് ഗൗരിടെ നിർബന്ധിപ്രകാരം അവൾ ആ പാദത്തിന്റെ മുകളിൽചവിട്ടിനിന്ന് 6 അടി നടന്നു. 7മത്തെ അടി വച്ചഭാഗത്ത് ചെറിയ ശബ്ദവ്യത്യാസം അനുഭവപ്പെട്ടു.

ഗൗരി വേഗം അവിടെ തന്റെ കൈകൾകൊണ്ട് വൃത്തിയാക്കി.

ചെറിയ താക്കോൽദ്വാരം കണ്ട അവൾ അമ്മുവിനോട് തുറക്കാൻ ആവശ്യപ്പെട്ടു. തന്റെ കൈയ്യിലുള്ള വലിയ താക്കോലുപയോഗിച്ച് അവൾ ആ രഹസ്യ അറയുടെ വാതിൽ പതിയെ തുറന്നു. ദ്രവിച്ച വിജാവിരിയുടെ ഭീതിപ്പെടുത്തുന്ന ശബ്ദം ചുറ്റിലും പരന്നു.

"വാ," ഗൗരി പതിയെ പടവുകളിലൂടെ താഴേക്ക് ഇറങ്ങി.

എവിടെയോ നീർച്ചോലയൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെല്ലുംതോറും അന്ധകാരം വ്യാപിക്കാൻ തുടങ്ങി.

അവസാന കൽപടവിൽ ചെന്നുനിന്ന അവർ ഇടത്തെഭാഗത്തെ ചുമരിനോടു ചാരിയുള്ള ചെറിയ അറ തന്റെ കൈയ്യിലുള്ള അവശേഷിക്കുന്ന താക്കോൽ ഉപയോഗിച്ച് തുറന്നു.

അതിൽനിന്നും വീണ്ടും മൂന്ന് താക്കോലുകളും ഒരു ബാഗും കിട്ടി. ബാഗിനെ തിരിച്ചും മറിച്ചും നോക്കിയത്തിനു ശേഷം ഗൗരി കൈവശം വച്ചു.

അകത്തേക്ക് അടുക്കുംതോറും മാംസത്തിന്റെ രൂക്ഷഗന്ധം ചുറ്റിലും പരക്കാൻ തുടങ്ങി.

അമ്മുവിന്റെ നാസികയിലേക്ക് അടിച്ചുകയറിയ ദുർഗന്ധം വായിലൂടെ ഛർദ്ദിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

"ഗൗര്യേച്ചി

💬 Comments

View all comments