0%

Chapter Title : യക്ഷയാമം 10 [വിനു വിനീഷ്]

Author : Kambikathakal Read All Parts 248

അമ്മു വിരൽചൂണ്ടിയ ഭാഗത്തേക്ക് ഗൗരി നോക്കി.

"അതെ, അതുതന്നെ വാ.." ചെറിയ ഇടനാഴികയിലൂടെ അവർ മുന്നോട്ട് നടന്നു.

ഇടനാഴികയിലൂടെ നീങ്ങി രണ്ടാമത്തെ മുറിയുടെ വാതിലിന്റെ മുൻപിൽ അവർ നിന്നു. മാറാല പിടിച്ചുദ്രവിച്ച ആ വാതിൽപൊളി ഗൗരി പതിയെ തുറന്നു. വവ്വാൽ കൂട്ടങ്ങൾ വലിയശബ്ദത്തോടുകൂടി പുറത്തേക്ക് വന്നു. ആ തിരക്കിൽപെട്ട ഒരു വവ്വാൽ അമ്മുവിന്റെ നെറ്റിയിൽ വന്നടിച്ചു. ശേഷം വവ്വാൽ നിലത്തു വീണ് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ നിലവിളിക്കാൻ തുടങ്ങി.

"ആഹ്,അമ്മേ.." വേദനയെടുത്ത അമ്മുവിന്റെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ ഒഴുകാൻ തുടങ്ങി.

"ഏയ്‌, ഒന്നുല്യ അമ്മു പേടിക്കേണ്ട, ഞാനില്ലെ,വാ.."

മുറിയാകെ ചുമർ ചിത്രങ്ങളാൽ നിറഞ്ഞുനിന്നിരുന്നു. ഭയപ്പെടുത്തുന്ന ചുടലഭദ്രയുടെ വിവിധ ഭാവങ്ങൾ.

കൗതുകത്തോടെ ഗൗരി അതെല്ലാം നോക്കിക്കണ്ടു.

കിഴക്കേ ഭാഗത്തെ ആണിയിൽ ചുടലഭദ്രയുടെ ഒരുപടം തൂക്കിയിട്ടിരിക്കുന്നത് കണ്ട ഗൗരി അമ്മുവിനോട് അതെടുക്കാൻ പറഞ്ഞു. വിറക്കുന്ന കൈകൾകൊണ്ട് അമ്മു അതെടുത്തതും കൈയ്യിൽനിന്നും വഴുതിവീണതും ഒരുമിച്ചായിരുന്നു.

താഴെവീണ പടത്തിന്റെ ചില്ലുകൾ ചിന്നംഭിന്നമായി തെറിച്ചു വീണു.

രണ്ടടി പിന്നിലേക്ക് വച്ച ഗൗരി അണിയിൽതൂക്കിയ താക്കോൽകൂട്ടങ്ങളെ ശ്രദ്ധിച്ചു. അതിൽ നിന്നും 9 താക്കോലുകളുള്ള ഒരു കൂട്ടം അമ്മു വലതുകൈ നീട്ടിയെടുത്തു. ശേഷം തിരിഞ്ഞുനടന്ന അവർ സീതപറഞ്ഞ രണ്ടാമത്തെ മുറിയിൽകയറി. ചുറ്റിലും നോക്കിയ അമ്മു ജാലകത്തിനോട് ചെറിയ ചെറിയ മേശപ്പുറത്ത് ഒരു മൺകൂജയിരിക്കുന്നത് കണ്ടു.

"ഗൗര്യേച്ചി ദേ.." അമ്മു ചൂണ്ടിക്കാണിച്ചു.

അവർ രണ്ടുപേരും ജാലകത്തിനോട് ചാരിനിന്നു. അമ്മു ആ കൂജയിൽ തന്റെ വലതുകൈ ഇട്ടു.

"ആഹ്, " വേദനകൊണ്ട് അവൾ പെട്ടന്നു തന്നെ കൈ പിൻവലിച്ചു.

ഉടനെ ഗൗരി ആ കൂജ കമഴ്ത്തിപിടിച്ചു. അതിൽ നിന്നും രണ്ട്‌ താക്കോൽ താഴേക്ക്

💬 Comments

View all comments