Chapter Title : യക്ഷയാമം 2 [വിനു വിനീഷ്]
ഭയമുണർത്തി. പതിയെ ഗൗരി അഞ്ജലിയെ നോക്കി.
"ഇല്യാ...ന്താ മുത്തശ്ശൻ അങ്ങനെ ചോദിച്ചേ..?"
"ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം ശക്തികളിലും നീ വിശ്വസിക്കണം, ബാക്കി നീയിടെ വന്നിട്ട് മുത്തശ്ശൻ പറഞ്ഞുതരാ, ഇപ്പോ, നല്ലച്ഛനെ മനസിൽ ധ്യാനിച്ചുകൊണ്ട് മഹാമൃത്യുഞ്ജയമന്ത്രം ജപിക്ക്യാ, കൂടെ തട്ടകത്തെ ഭഗവതിയെയും വിളിക്കാൻ മറക്കരുത്. കുഞ്ഞുന്നാളിൽ പഠിച്ചത് മറന്നുവോ..?
"ഇല്ല്യാ മുത്തശ്ശാ.."
"എന്നാ ശരി, മോള് ഫോൺ വച്ചോ. പേടിക്കേണ്ട ട്ടോ, അമ്മേടെ അനുഗ്രഹം ണ്ടാകും കൂടെ."
ഫോൺ വച്ച് ഗൗരി വീണ്ടും അഞ്ജലിയെ തിരിഞ്ഞു നോക്കി.
ചുമരിൽ വേട്ടയാടുന്ന ആ ഭീമൻ പല്ലിയെ ഭയത്തോടെ നോക്കിനിൽക്കുകയായിരുന്നു അവൾ.
"അഞ്ജലീ..." ഗൗരി പതിയെ അവളുടെ തോളിൽ സ്പർശിച്ചു.
അപ്രതീക്ഷിത സ്പർശനം, ഒരലർച്ചയോടെ അവളിലുണ്ടായ ഭാവമാറ്റം കണ്ട് ഗൗരി പിന്നിലേക്ക് മലർന്നുവീണു.
നിശബ്ദത നിറഞ്ഞ ആ മുറിയിൽ ഗൗരിയുടെ അലർച്ച നാലുചുമരുകളിൽ തട്ടി ചുറ്റിലും പ്രകമ്പനം കൊണ്ടു.
അഴിഞ്ഞുവീണ കേശം, കണ്ണുകളിൽ ചുവപ്പ് കലർന്നിരിന്നു. നെറ്റിയിൽ എന്തോ കൊണ്ടുകീറിയമുറിവ്. അവയിൽ നിന്ന് ചുടു രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇടത് കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം നിലത്ത് പതിച്ച ടൈൽസിലേക്ക് ഇറ്റിവീണു. ആർദ്രമായ ചുണ്ടുകൾ വിണ്ടു കീറിയിട്ടുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ കൊമ്പുകൾ പോലെയുള്ള പല്ലുകൾ വളരാൻ തുടങ്ങി.
ഗൗരി പതിയെ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി. അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയ ഗൗരിയുടെ കൃഷ്ണമണികൾ പുറത്തേക്ക് തള്ളിനിന്നു.
"താര." ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു. നിലവിളിക്കാൻ ഒരുങ്ങിയ അവളുടെ ശബ്ദം ആരോ പിടിച്ചുവക്കുന്ന പോലെ തോന്നി.
ഗൗരി പിന്നിലേക് ഇഴഞ്ഞു നീങ്ങുംതോറും താര അടുത്തേക്ക് വന്നു.
ചുമരിൽ തട്ടിനിന്ന ഗൗരി
💬 Comments
View all comments