0%

Chapter Title : യക്ഷയാമം 20 [വിനു വിനീഷ്]

Author : Kambikathakal Read All Parts 94

കരിഞ്ഞമാംസത്തിന്റെ ഗന്ധം ഒഴുകാൻ തുടങ്ങി.

ഭയം ഗൗരിയിൽ ഉടലെടുത്തു. അവൾ ചുറ്റിലും നോക്കി. ഘോരമായ വനം. ഒന്നലറിവിളിച്ചാൽപോലും ആരും തിരിഞ്ഞുനോക്കാൻ ഇല്ല.

"അനിയേട്ട, നമുക്ക് തിരിച്ചുപോകാം. എനിക്കെന്തോ വല്ലാത്തഭയം തോന്നുന്നു."

"ഏയ്‌ പേടിക്കേണ്ട ഞാനില്ലേ, പിന്നെ നിനക്ക് ആത്മാവിനോട് സംസാരിക്കേണ്ടേ,"

"മ്, വേണം, "

"എങ്കിൽ വാ " അനി ഗൗരിയുടെ ഇടതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.

കരിയിലകൾക്കിടയിലൂടെ അയാൾ ഓരോ പാദങ്ങൾ വച്ചു. പെട്ടന്ന് കാലിൽ എന്തൊതട്ടി അനി തടഞ്ഞുവീഴാൻപോയി.

തിരിഞ്ഞുനോക്കിയ അനി അറ്റുപോയ മനുഷ്യന്റെ ചീഞ്ഞകാലുകണ്ട് ഗൗരിയെ പിന്നിലേക്ക് മാറ്റിനിർത്തി.

എവിടെനിന്നോവന്ന കുറച്ചു നായ്ക്കൾ വിശപ്പകറ്റാൻവേണ്ടി അറ്റുവീണ കാലിന്റെ ശേഷിക്കുന്ന മാംസം ഭക്ഷിക്കാൻ തുടങ്ങി.

അതിലൊരു നായയുടെ കണ്ണിൽനിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. മറ്റുള്ള നായക്കളിൽ നിന്നും അതുമാത്രം വേർതിരിഞ്ഞുനിന്നുകൊണ്ട് അനിയെ തന്നെ വീക്ഷിച്ചു. ഉറക്കെ കുരച്ചുകൊണ്ട് അവ അനിയുടെനേരെ ഓടിവന്നു.

കഴുത്തിലുള്ള രക്ഷയെടുത്ത് അനി പുറത്തേക്ക് ഇട്ടതും മുൻപിൽ കണ്ടനായ്ക്കൂട്ടം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു

പിന്നെ അനി ഒന്നും ചിന്തിച്ചില്ല ഗൗരിയെയും കൂട്ടി മാർത്താണ്ഡന്റെ കുടിലിലേക്ക് വളരെ വേഗത്തിൽ നടന്നു.

കാട്ടിനുള്ളിൽ ഒരു ചെറിയ കുടിൽകണ്ട ഗൗരി അദ്‌ഭുതത്തോടെ നോക്കി.

"ഇവിടെയാണോ അനിയേട്ടാ അയാളുള്ളത്."

"മ്, അതെ, താൻ വാ"

അനി അവളുടെ കൈയ്യും പിടിച്ച് മുന്നോട്ടു നടന്നു.

മാർത്താണ്ഡന്റെ കുടിലിന്റെ മുറ്റത്തേക്ക് ഗൗരി കാലെടുത്തുവച്ചതും അകത്ത് പൂജയിലായിരുന്ന മാർത്താണ്ഡൻ കത്തിച്ച ചുവന്നതിരിയിട്ട നിലവിളക്ക്‌ അണഞ്ഞതും ഒരുമിച്ചായിരുന്നു.

"മ്, എന്റെ പൂജ സ്വീകരിക്കില്ലേ, ഐം ക്ലിം ചുടലഭദ്രായ..." ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചുകൊണ്ട് അയാൾ അലറിവിളിച്ചു.

"ആരാ അത്." ഗൗരി സംശയത്തോടെ ചോദിച്ചു.

"അതാണ് ഞാൻ പറഞ്ഞ മാന്ത്രികൻ." സ്വകാര്യമായി അനിപറഞ്ഞു.

"താനിവിടെ നിൽക്ക് ഞാൻ അകത്തുപോയി സംസാരിക്കട്ടെ."

അനി അകത്തേക്ക് കയറിയതും പിന്നിൽനിന്നും ഒരശരീരികേട്ടു.

"ഗൗരി, പോകരുത് മരണത്തിന്റെ മുൻപിലാണ് ചെന്നുനിൽക്കുന്നത്."

ഗൗരി ശബ്ദംകേട്ട ദിക്കിലേക്കുനോക്കി പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല.

"ആരാ അത്." ഇടറിയശബ്ദത്തിൽ അവൾ ചോദിച്ചു.

പെട്ടന്ന് ശക്തമായകാറ്റ് ആഞ്ഞുവീശി. കാറ്റിൽ പാറിനടന്ന മുടിയിഴകളെ ഗൗരി ചെവിയോടു ചേർത്തുവച്ചു.

"ഞാനാ സീത "

"എനിക്ക്, എനിക്ക് കാണാൻ പറ്റുന്നില്ല്യാല്ലോ" മറുപടികേട്ട ഗൗരി

💬 Comments

View all comments