Chapter Title : യക്ഷയാമം 20 [വിനു വിനീഷ്]
ചോദിച്ചു.
"കാണാനുള്ള സമയമലിത് എത്രയും പെട്ടന്ന് തിരിച്ചുപോകണം, ഇല്ലങ്കിൽ നശിച്ചുപോകും നിന്റെ ജീവിതം. എനിക്ക് ഇപ്പോൾ നിന്നെ രക്ഷിക്കാൻ സാധിക്കില്ല്യാ, കാരണം അനിയുടെ കഴുത്തിലണിഞ്ഞ രക്ഷയുള്ളടത്തോളം ഞാൻ നിസഹായയാണ്."
"ഇനിയിപ്പോ ന്താ ചെയ്യാ ?" ഗൗരി ഭയത്തോടെ ചോദിച്ചു.
"മഹായമം തുടങ്ങിയാലെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. അതുവരെ ഇവിടെനിൽക്കുന്നത് അപകടമാണ്."
"ഗൗരി," അകലെ കുടിലിൽനിന്നും ഗൗരിയെവിളിച്ച് അനി ഇറങ്ങിവന്നു.
എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് വളരെപ്പെട്ടന്നുതന്നെ അവളുടെ വലതുകൈതണ്ടയിൽ പിടിയുറപ്പിച്ച അനി വേഗത്തിൽ കുടിലിലേക്കുനടന്നു.
ഓലകൊണ്ടുണ്ടാക്കിയ വാതിൽ അയാൾ പതിയെ തുറന്നു.
ചുവന്ന പട്ടുടുത്ത്, രണ്ടുകൈകളിൽ കത്തിയെരിയുന്ന ചിരാതുകൊണ്ട് കരിങ്കൽകൊണ്ടുനിർമ്മിച്ച ചുടലഭദ്രയുടെ വിഗ്രഹത്തെ അടിമുടി ഉഴിഞ്ഞെടുക്കുകയായിരുന്നു മാർത്താണ്ഡൻ.
"ഇതാണ് ഞാൻ പറഞ്ഞ കുട്ടി." അനി അയാളുടെ അടുത്തേക്ക് നിന്നുകൊണ്ടുപറഞ്ഞു."
"മ്, ആ കളത്തിലിരിക്കാൻ പറയൂ." തിരിഞ്ഞുനോക്കാതെ മാർത്താണ്ഡൻ പറഞ്ഞു
"ദേ, ആ കാണുന്ന സ്ഥലത്ത് ഇരിന്നോളൂ." അനി ഗൗരിയെ മാർത്താണ്ഡൻ പറഞ്ഞകളത്തിലിരുത്തി.
പതിയെ അയാൾ തിരിഞ്ഞുനോക്കി. മാർത്താണ്ഡനെ കണ്ട ഗൗരി അയാൾവരച്ച കളത്തിൽനിന്നും ചാടിയെഴുന്നേറ്റു.
"നിങ്ങൾ, ... അതെ എനിക്കറിയാം, മാർത്താണ്ഡൻ. ട്രെയിനിൽ വച്ചുകണ്ടിട്ടുണ്ട്. സീതയുടെയും, സച്ചിമാഷിന്റെയും മരണത്തിന് ഉത്തരവാദി."
സച്ചിദാനന്ദൻ പറഞ്ഞ കഥകൾ മിന്നായം പോലെ അവളുടെ മനസിൽ മിന്നിമാഞ്ഞു
"ഹഹഹ, അതെ, ഞാൻ തന്നെ. മാർത്താണ്ഡൻ. ഹഹഹ" നിലത്തുനിന്നും എഴുന്നേറ്റ് ഉറക്കെ അട്ടഹസിച്ചുകൊണ്ട് അയാൾ പറഞ്ഞു.
"അനിയേട്ട എനിക്ക് പോണം" ഗൗരി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അനി അവളെ തടഞ്ഞു.
"തിരുമേനി, ഇത്രദൂരം കഷ്ട്ടപ്പെട്ട് ഇവളെ ഇവിടെയെത്തിച്ചിട്ടുണ്ടെങ്കിൽ. അതിനുള്ള പ്രതിഫലം എനിക്ക് വേണം." അനി പറഞ്ഞവസാനിപ്പിച്ചതും അവളുടെ മുടികെട്ടിന് താഴെ കുത്തിപ്പിടിച്ച് തടഞ്ഞുവച്ചു.
വേദനകൊണ്ട് ഗൗരി നിലവിളിച്ചു. കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ മുത്തുകളായി പൊഴിഞ്ഞുവീണു.
നിലവിളി ഉച്ചത്തിലായപ്പോൾ അനി അവളുടെ പളുങ്കുപോലെയുള്ള കവിളിനെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ തെറിച്ച് മാർത്താണ്ഡൻ തയ്യാറാക്കിയ ഹോമകുണ്ഡത്തിന്റെ അടുത്തേക്ക് ചെന്നുവീണു.
കൈയിൽകിട്ടിയ മണ്ണിന്റെകട്ടകൊണ്ട് അവൾ അനിയെ വീശിയെറിഞ്ഞു.
അയാളുടെ ശിരസിൽ വന്നുപതിച്ച മൺകട്ട ചിന്നിച്ചിതറി.
നിലത്തുനിന്നെഴുന്നേറ്റ ഗൗരി വാതിലിനടുത്തേക്ക് ഓടി. പക്ഷെ മാർത്താണ്ഡന്റെ ശക്തിയിൽ അവളുടെ കൈകാലുകൾ കുഴയുന്നപോലെ തോന്നി. താഴെവീണ ഗൗരിയെ മാർത്താണ്ഡൻ കോരിയെടുത്ത് അടുത്തുള്ള നീണ്ട
💬 Comments
View all comments