0%

Chapter Title : യക്ഷയാമം 5 [വിനു വിനീഷ്]

Author : Kambikathakal Read All Parts 154

ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു. അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.

"ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്, വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ."

അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു. പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം. ഗൗരി തിരിഞ്ഞുനോക്കി.

"ഇല്ല്യാ, അരുമില്ല്യാ.." പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.

"ഗൗരീ.., മോളേ," അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന് തിരിഞ്ഞുനോക്കി. അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.

പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.

തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.

കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.

പെട്ടന്ന് തന്റെ കഴുത്തിലേക്ക് എന്തോ ഒലിച്ചിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു. വലതുകൈകൊണ്ട് ഗൗരി പതിയെ കഴുത്തിനെ തടവിനോക്കി.

കട്ടിയുള്ള എന്തോദ്രാവകം. മാവിന്റെ കറയാണെന്നുകരുതിയ അവൾ കൈകളിലേക്ക് നോക്കി.

"രക്തം." ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.

ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.

രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.

ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.

"മുത്തശ്ശാ.."

ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻ കാവിനുള്ളിലേക്ക് ഓടിവന്നു. രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു അപ്പോൾ ഗൗരി.

തുടരും...

💬 Comments

View all comments