Chapter Title : യക്ഷയാമം 5 [വിനു വിനീഷ്]
ടയർ പൊട്ടിത്തെറിച്ചു.
"എന്താ രാമാ ?.."
"തിരുമേനി, ടയർ പൊട്ടിന്നാതൊന്നുന്നെ."
"വേറെ ടയറില്ലേ രാമാ.." കാറിലിരുന്നുകൊണ്ട് തിരിമേനി ചോദിച്ചു.
"ഉവ്വ്, ഇപ്പോൾ തന്നെ മാറ്റിയിടാം."
രാമൻ കാറിൽനിന്നിറങ്ങിയതിനുപിന്നാലെ ഗൗരിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
ഒഴിഞ്ഞ ഒരു കുന്ന്. കുറെ വൃക്ഷങ്ങളും, ചെടികളും, കാടുപിടിച്ചു നിൽക്കുന്നു
"വേറെ വഴിയില്ല്യേ മുത്തശ്ശാ " കാറിലേക്ക് നോക്കിക്കോണ്ട് ഗൗരി ചോദിച്ചു.
"ഉവ്വ്, അതിത്തിരി കൂടുതലാ, ഇതാണ് യഥാർത്ഥവഴി."
"രാമേട്ടാ എത്രസമയമെടുക്കും." കാറിന്റെ ടയറഴിക്കുന്ന രാമനോട് അവൾ ചോദിച്ചു.
"ഇരുപത് മിനിറ്റ്. അതിനുള്ളിൽ ശരിയാകും."
ഗൗരി അപ്പൂപ്പൻകാവിനു ചുറ്റുംനടന്നു.
"മോളേ, ഇങ്ങട് വരൂ, അങ്ങോട്ടൊന്നും പോവല്ലേ"
കാറിലിരുന്ന് തിരുമേനി വിളിച്ചുപറഞ്ഞു.
പക്ഷെ തിരുമേനിയുടെ വാക്കിന് വിലകല്പിക്കാതെ ഗൗരി അപ്പൂപ്പൻകാവിനുള്ളിലേക്ക് നടന്നു.
ശാന്തമായപ്രകൃതി ഉണർന്നു. കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു. അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.
"ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്, വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ."
അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു. പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം. ഗൗരി തിരിഞ്ഞുനോക്കി.
"ഇല്ല്യാ, അരുമില്ല്യാ.." പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.
"ഗൗരീ.., മോളേ," അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന് തിരിഞ്ഞുനോക്കി. അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.
പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.
തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.
കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.
പെട്ടന്ന് തന്റെ കഴുത്തിലേക്ക് എന്തോ ഒലിച്ചിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു. വലതുകൈകൊണ്ട് ഗൗരി പതിയെ കഴുത്തിനെ തടവിനോക്കി.
കട്ടിയുള്ള എന്തോദ്രാവകം.
💬 Comments
View all comments