0%

Chapter Title : യക്ഷയാമം 7 [വിനു വിനീഷ്]

Author : Kambikathakal Read All Parts 200

പ്രവർത്തനങ്ങൾ കണ്ട് അദ്‌ഭുതപ്പെട്ടുനിന്നു.

"ഹോ, എന്നാലുമെന്റെ ചി...." പറഞ്ഞു മുഴുവനാക്കാൻ നിൽക്കുമ്പോഴേക്കും അംബികചിറ്റ ഗൗരിയുടെ ആർദ്രമായ ചുണ്ടുകൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു.

"ശ്............." മിണ്ടാരുതെന്ന് ആംഗ്യം കാണിച്ചുണ്ട് അവർ അല്പനേരം കണ്ണുകളടച്ചു നിന്നു.

ചുറ്റിലും നോക്കിയ ഗൗരിക്ക് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.

"തിരിഞ്ഞുനോക്കാതെ വാ മോളേ..."

കണ്ണുകൾ തുറന്ന് ചിറ്റ ഗൗരിയുടെ ചെവിൽ പതിയെ പറഞ്ഞു.

വിളക്കിന്റെ മഞ്ഞവെളിച്ചതിൽ ചിറ്റ നിലവറയുടെ വാതിൽ അഴിയിട്ടുപൂട്ടി.

കൈവിളക്കും പിടിച്ചുകൊണ്ട് ചിറ്റ മുന്നിൽ നടന്നു.

പിന്നിൽ ആരൊക്കെയോ നിലവിളിക്കുന്ന ആ ശബ്ദം കേട്ടയുടനെ അംബികചിറ്റ ഗൗരിയുടെ കൈയുംപിടിച്ച് വേഗത്തിൽ നടന്നു.

തിരിഞ്ഞുനോക്കിയ ഗൗരി അന്ധകാരത്തിൽ ആരൊക്കെയോ കൈകാലുകളിട്ടടിച്ച് നിലവിളിച്ചു കരയുന്നതുപോലെ തോന്നി.

"ചിറ്റേ..വിട്, ആരോ അവിടെ ?.." ഗൗരി തന്റെ കൈകൾ ബലമായി കുടഞ്ഞു.

അപ്പോഴേക്കും അവർ ഇടനാഴികയിലെത്തിയിരുന്നു.

നിലാവെളിച്ചം കിളിവാതിലിലൂടെ അകത്തേക്കുകടന്നുവന്നു.

"ഹും, " ചിറ്റയുടെ കൈവിട്ട് ഗൗരി ദേഷ്യത്തോടെ ഉമ്മറത്തേക്കുനടന്നു..

"മുത്തശ്ശാ.."

ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്ന തിരുമേനിയെ ഗൗരി നീട്ടിവിളിച്ചു.

"എന്താ മോളേ?" ചാരുകസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

"അവിടെ, നിലവറക്കുള്ളിൽ ആരോ കരയുന്നു."

"അവിടെയൊന്നുല്ല്യാ കുട്ട്യേ, നിനക്ക് തോന്നിതാകും"

തിരുമേനി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.

"അല്ല..! ഞാൻ കേട്ടു."

അതിനെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കാൻ തിരുമേനി അവൾ ഫോണിലൂടെ വിളിച്ചുചോദിച്ച കാര്യത്തെ കുറിച്ചു ചോദിച്ചു.

അപ്പോളാണ് താൻ മുൻപുകണ്ട കറുത്തരൂപത്തെകുറിച്ച് ഗൗരി ഓർത്തെടുത്തത്.

"മുത്തശ്ശാ, സത്യം പറഞ്ഞാൽ അക്കാര്യാ ഞാൻ ആദ്യം ചോദിക്കണം ന്ന് വിചാരിച്ചെ. എന്താ അത് ഒരു... നിഴൽപോലെ..?

തിരുമേനി തന്റെ മിഴികൾ അല്പനേരം അടച്ചുപിടിച്ചു.

"മോളെ ഗൗരി, അമാവാസിയിലെ കാർത്തികയാണ് നിന്റെ ജനനം.

💬 Comments

View all comments