0%

Chapter Title : യക്ഷയാമം 7 [വിനു വിനീഷ്]

Author : Kambikathakal Read All Parts 202

ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക. കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കൽപ്പമായാണ് ഇതിനെ കാണുന്നത്. പാർവ്വതി പരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഹിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണത്തിൽ പറയുന്നുണ്ട്. ദശാനാഥൻ സൂര്യനും, സർവ്വവും ശുദ്ധിയാക്കുന്നഅഗ്നി ദേവനുമാണ്. മറ്റാർക്കും ചെയ്യാൻ പറ്റാത്ത, അല്ലങ്കിൽ അവർക്കാർക്കും കാണാൻ കഴിയാത്ത കാഴ്ച്ചകൾ ചിലപ്പോൾ നിനക്ക് കാണാൻ കഴിഞ്ഞെന്നുവരും. അത് നിനക്കുള്ള പ്രത്യേകതകയാണ്. അങ്ങനെ ഓരോ ജന്മങ്ങൾക്കും ഓരോ പ്രത്യേകയുണ്ട്."

"മുത്തശ്ശാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം താ... എന്താ ഒരു നിഴൽപോലെ? " ഗൗരി തിരുമേനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

"നിന്റെ സാനിധ്യം ആഗ്രഹിക്കുന്നയാൾ, അല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ... അതുമല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും കാണിച്ചുതരാൻ!!"

"അപ്പോൾ ഞാൻ കണ്ടത് ?.."

തിരുമേനിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

"ഒരാത്മാവായിരിക്കാം, നിസ്സഹായനയി നിൽക്കുന്ന അവൻ അല്ലങ്കിൽ അവൾ. ആരോ. "

"അപ്പൊ ആ കറുത്തരൂപം ഡോക്ടറുടെ മരിച്ച മകളുടെ കൈയുംപിടിച്ചുപോകുന്നത് ഞാൻകണ്ടല്ലോ അതോ ?.."

"നീ കണ്ടോ? അത് മരിച്ചുപോയ ആ അതേകുട്ടിയാണെന്ന്."

"ഉവ്വ് ഞാൻ കണ്ടു." ഗൗരി ഉറപ്പിച്ചുപറഞ്ഞു.

"ആയിരിക്കില്ല്യ, അങ്ങനെയാണെങ്കിൽ ഒറ്റത്തവണയെ നിനക്ക് ആ രൂപത്തെ കാണാൻ സാധിക്കൂ. ഇതിപ്പോ മൂന്നുതവണ മോള് കണ്ടിരിക്കുന്നു!! എന്റെ ഊഹം ശരിയാണെങ്കിൽ, ആത്മാവിന് മോക്ഷംലഭിക്കാത്ത ഏതോ ഒരാത്മാവ്."

"ദേ, മുത്തശ്ശാ മനുഷ്യനെ ഒരുമാതിരി പേടിപ്പിക്കാൻ നോക്കല്ലേ. അല്ലെങ്കിലേ ഞാൻ നെട്ടിളകിയിരിക്യാ..."

ഭയത്തോടെ ഗൗരി പറഞ്ഞു.

"ഹഹഹ, ഇന്ന് മന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ട്, അതുകഴിഞ്ഞാൽ നിനക്ക് ഞാനൊരു ചരട് ജപിച്ചുതരാം. അത് പുണ്യാഹംകൊണ്ടുകഴുകി ശുദ്ധിവരുത്തി വലതുകൈയിൽ കെട്ടണം. മാസമുറയെത്താറാകുമ്പോൾ അതഴിച്ചുവച്ച് ആ ഏഴുനാൾ, മനയിൽനിന്ന് പുറത്തിറങ്ങാതെ

💬 Comments

View all comments