യക്ഷയാമം 8 [വിനു വിനീഷ്]
📝 Ongoing
👁 19337 views ❤ 308 likes 💬 11 comments
യക്ഷയാമം 8
YakshaYamam Part 8 bY വിനു വിനീഷ്
യക്ഷയാമം 7 [വിനു വിനീഷ്] 77
യക്ഷയാമം 6 [വിനു വിനീഷ്] 93
യക്ഷയാമം 5 [വിനു വിനീഷ്] 87
യക്ഷയാമം 4 [വിനു വിനീഷ്] 102
യക്ഷയാമം 3 128
യക്ഷയാമം 2 [വിനു വിനീഷ്] 114
യക്ഷയാമം [വിനു വിനീഷ്] 89
നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി.
അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി.
തൊണ്ട വരണ്ടു.
താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.
നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം.
ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി
പതിയെ ആ രൂപം വളരാൻതുടങ്ങി.
ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി.
ഭീകരമായ ശബ്ദത്തോടുകൂടി ആ സ്ത്രീരൂപം അട്ടഹസിച്ചു.
അതുകേട്ടഗൗരി അലറിവിളിച്ചു.
ഗൗരിയുടെ സാനിധ്യംകൊണ്ട് മന്ത്രജപത്തിലുണ്ടായ തടസം തിരുമേനിയെ വല്ലാതെ രോഷാകുലനാക്കിമാറ്റി.
അദ്ദേഹം ഗൗരിയെ തീക്ഷ്ണമായി നോക്കി.
ചുവന്നുതുടുത്ത തിരുമേനിയുടെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.
മിഴിയിൽ ബ്രഹ്മപുരം മുഴുവനും നശിപ്പിക്കുവാൻ ശേഷിയുള്ള അഗ്നി ജ്വലിച്ചു.
കൂടെയുള്ള അഞ്ചുപേരും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അഗ്നിയിലേക്ക് നെയ്യും പൂവും, അർപ്പിച്ചുകൊണ്ടിരുന്നു.
തിരുമേനി വിരൽ ഗൗരി
💬 Comments
View all comments