0%

Chapter Title : യക്ഷയാമം 8 [വിനു വിനീഷ്]

Author : Kambikathakal Read All Parts 93

ഭാഗത്തെത്തിയപ്പോൾ ഗൗരി നിലത്ത് മഞ്ചാടിമണികൾ കൊഴിഞ്ഞു വീണുകിടക്കുന്നതു കണ്ടു.

കാഞ്ഞിരമരത്തിനോടുചാരി അടുത്തുള്ള കല്ലിന്റെ മുകളിൽ തന്റെ ഐ ഫോൺവച്ചിട്ട് ഗൗരി അതുപെറുക്കാൻ നിന്നു.

ഒരു കൈകുമ്പിൾ നിറയെ മഞ്ചാടിമണികൾ കിട്ടിയ സന്തോഷത്തോടെ അവർ മനയിലേക്കുതിരിച്ചു.

പകുതിയെത്തിയപ്പോഴാണ് തന്റെ ഫോണെടുത്തില്ലയെന്ന് ഗൗരിക്ക് ഓർമ്മവന്നത്.

"അമ്മു ,ന്റെ ഫോണെടുത്തില്ല."

"ഇയ്യോ...ഇനിയിപ്പ അത്രേം ദൂരം പോണ്ടേ, നിക്ക് വയ്യ." അമ്മുനിന്നു ചിണുങ്ങി.

കൈയിലുള്ള മഞ്ചാടിമണികൾ അമ്മുവിന് നേരെനീട്ടി.

"ഞാനെടുത്തിട്ട് വരാം, 30,000 രൂപ വിലയുള്ള ഫോണാ. അച്ഛൻ ചീത്തപറയും."

ഗൗരി ഫോണെടുക്കാൻ അപ്പൂപ്പൻക്കാവിലേക്ക് തിരിച്ചുനടന്നു.

കാവിലെത്തിയതും ഗൗരി ഫോണുവച്ചിരുന്ന കല്ലിന്റെ അടുത്തേക്കുചെന്നു. പക്ഷെ അപ്പോൾ അതിന്റെമുകളിൽ കാഞ്ഞിരവൃക്ഷത്തോടുചാരി ഒരാളിരുന്ന് എന്തോ പുസ്തകം വായിക്കുകയായിരുന്നു.

തെക്കൻകാറ്റ് ഒരൊഴുക്കിലങ്ങനെ ഒഴുകിവന്നു.

മുൻപിലേക്കുപാറിയ മുടിയിഴകളെ ഗൗരി വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.

"ഹെലോ, ഏട്ടാ," ഇടറിയ ശബ്ദത്തിൽ ഗൗരി അയാളെ വിളിച്ചു.

അവളുടെ വിളികേട്ട് അയാൾ പതിയെ തിരിഞ്ഞുനോക്കി. അയാളുടെ മുഖംകണ്ട ഗൗരി അദ്‌ഭുദത്തോടെ നോക്കിനിന്നു.

"ഇത്,..... ഇതുഞാൻ ട്രൈനിൽവച്ചു കണ്ടയാളല്ലേ?, അതെ, അതുതന്നെ"

"മാഷേ, അറിയോ? ന്താ ഇവിടെ ?.."

"ഹാ, താനോ? ഇപ്പൊ എങ്ങനെയുണ്ട് ?.."

"മ്, കുഴപ്പല്ല്യ, ഞാനെന്റെ ഫോണെടുക്കാൻ വന്നതാ." കാറ്റിൽ പാറിനിന്ന അവളുടെ ഷാൾ പിടിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു.

"ഇതാണോ ?.." അയാൾ ഫോണെടുത്ത് ഗൗരിക്കുനേരെ നീട്ടി.

"ഓഹ്..താങ്ക്സ് മാഷേ.. അന്ന്,വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല്യാ. അപ്പോഴേക്കും മാഷ് ഇറങ്ങി. ഇവിടെ എങ്ങനാ? മാഷിന്റെ പേര് ?.. എന്താ ജോലി.?"

"ഹഹഹ, എല്ലാം അറിയണം ലേ ?.."

"മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി." പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി പറഞ്ഞു.

"ഞാൻ ഇവിടേതന്നെയാണ് ഉണ്ടാവാറ്. പിന്നെ, ജോലിഎന്നുപറഞ്ഞാൽ.... പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ.

തുടരും...

💬 Comments

View all comments