Chapter Title : യക്ഷയാമം [വിനു വിനീഷ്]
അഞ്ജലിയുടെ കൈയിൽ അടിച്ചുകൊണ്ട് ഗൗരി ചോദിച്ചു.
"ഹാ... പ്ലീസ് ഡാ... ഞാനൊന്ന് സംസാരിച്ചോട്ടെ..."
"നീയെന്തിനാ ലൈറ്റ് ഓഫ് ചെയ്തത്." ദേഷ്യത്തോടെ ഗൗരി ചോദിച്ചു.
"ഞാനോ.... നീ കുളിക്കാൻ കയറിയപ്പോൾതന്നെ ഞാൻ ഇങ്ങട് പോന്നു. പിന്നെ ആരാ ഓഫ് ചെയ്യാൻ.?"
"നീയല്ലേ... അപ്പപിന്നെ.... ദേവീ , കുളിക്കാൻ പോണുന്നതിന് മുൻപേ ഞാൻ സ്വിച്ച്‍ഇട്ടതാണല്ലോ.. പിന്നെ ആരാ ഓഫാക്ക്യേ..."
മറുത്തൊന്നും സംസാരിക്കാതെ ഗൗരി ഫ്ലാറ്റിന്റെ വരാന്തയിൽ നിന്ന് റൂമിലേക്ക് നടന്നു.
ബാത്റൂമിന് നേരെയുള്ള സ്വിച്ച് ബോർഡിലേക്ക് നോക്കിയ ഗൗരി പകച്ചുനിന്നു.
ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു.
"ഇതെങ്ങനെ..സംഭവിച്ചു "
അല്പനേരം അവൾ ചിന്തിച്ചു നിന്നു. എന്നിട്ട് മേശപ്പുറത്ത് വച്ച കൃഷ്ണന്റെ വിഗ്രഹത്തിന് മുൻപിൽ തിരിതെളിയിച്ച് പ്രാർത്ഥിച്ചു.
"അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍ ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം. ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ"
ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി യൂണിഫോം എടുത്തുധരിച്ച് മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.
വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും ഭയപ്പെട്ടുകൊണ്ട് ഗൗരി രണ്ടടി പിന്നിലേക്ക് നിന്നു.
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു നിഴൽ മാത്രം.
കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.
ധൈര്യം ചോർന്നുപോയ അവൾ അലറിവിളിച്ചു.
ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലി ഗൗരി നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ ബോധരഹിതയായി നിലത്ത് വീണിരുന്നു.
ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി അഞ്ജലി അവളെ തട്ടിവിളിച്ചു.
"ഗൗരീ...,ഗൗരി.... ന്താ പറ്റിയേ...?"
"അവിടെ ആരോ... ഞാൻ കണ്ടു, കറുത്ത ഒരു രൂപം...." ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ അഞ്ജലിയോട് പറഞ്ഞു.
"മണ്ണാങ്കട്ട...., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി.... എണീറ്റ് കോളേജിൽ പോടി..."
അഞ്ജലി അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങി.
രണ്ടു വർഷമായി ഗൗരിയും, അഞ്ജലിയും ഒരേ റൂമിൽ കഴിയുന്നു. കൂടെ പലരും വന്നുതാമസിചെങ്കിലും അധികകാലം അവരാരും ഉണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കിയും, ജോലിലഭിച്ചും, പലവഴിക്ക് പിരിഞ്ഞുപോയി. ശേഷം അഞ്ജലിയും ഗൗരിയും മാത്രമായി.
ബാംഗ്ലൂരിൽ
💬 Comments
View all comments