0%

Chapter Title : യക്ഷയാമം [വിനു വിനീഷ്]

Author : Kambikathakal Read All Parts 214

ഭയപ്പെട്ടുകൊണ്ട് ഗൗരി രണ്ടടി പിന്നിലേക്ക് നിന്നു.

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു നിഴൽ മാത്രം.

കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.

ധൈര്യം ചോർന്നുപോയ അവൾ അലറിവിളിച്ചു.

ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലി ഗൗരി നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ ബോധരഹിതയായി നിലത്ത് വീണിരുന്നു.

ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി അഞ്ജലി അവളെ തട്ടിവിളിച്ചു.

"ഗൗരീ...,ഗൗരി.... ന്താ പറ്റിയേ...?"

"അവിടെ ആരോ... ഞാൻ കണ്ടു, കറുത്ത ഒരു രൂപം...." ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ അഞ്ജലിയോട് പറഞ്ഞു.

"മണ്ണാങ്കട്ട...., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി.... എണീറ്റ് കോളേജിൽ പോടി..."

അഞ്ജലി അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങി.

രണ്ടു വർഷമായി ഗൗരിയും, അഞ്ജലിയും ഒരേ റൂമിൽ കഴിയുന്നു. കൂടെ പലരും വന്നുതാമസിചെങ്കിലും അധികകാലം അവരാരും ഉണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കിയും, ജോലിലഭിച്ചും, പലവഴിക്ക് പിരിഞ്ഞുപോയി. ശേഷം അഞ്ജലിയും ഗൗരിയും മാത്രമായി.

ബാംഗ്ലൂരിൽ ആദർശ നേഴ്സിങ് കോളേജിൽ ബി എസ് സി നേഴ്‌സിങ് രണ്ടാം വർഷ വിദ്യാർഥിനികളാണ് ഗൗരിയും അഞ്ജലിയും.

പ്രഭാതഭക്ഷണം കഴിച്ച് അവർ രണ്ടുപേരും കോളേജിലേക്ക് ഇറങ്ങി. പാർക്കിങ് ഏരിയയിൽ നിന്നും ഗൗരി അഞ്ജലിയുടെ ഇയോൺ കാറെടുത്ത് പുറത്തേക്ക് വന്നു.

അഞ്ജലിയെ പോലെതന്നെയായിരുന്നു അവളുടെ കാറും, നല്ലവെളുത്ത നിറം. ഉൾഭാഗം വൃത്തിയായി ഡിസൈൻ ചെയ്തിരിക്കുന്നു. ഡാഷ്ബോർഡിൽ ശ്രീവിഷ്ണുമായയുടെ ഒരു ചെറിയ വിഗ്രഹം. പതിയെ ഗൗരി കാറോടിച്ചുകൊണ്ട് ഹോസ്റ്റലിന്റെ മുൻഭാഗത്തേക്ക് വന്നു.

കാറിൽ കയറിയ അഞ്ജലി ബാഗിൽ നിന്നും ഒരുമുറുക്കാൻ കൂട്ടെടുത്ത് ശ്രീവിഷ്ണുമായയുടെ തളികയിൽ വച്ചു.

"എന്റെ ഐശ്വര്യമാണ്

💬 Comments

View all comments