Chapter Title : യക്ഷയാമം 3
9.30 കഴിഞ്ഞിരുന്നു
പെട്രോൾ അടിക്കാൻവേണ്ടി ഭാരത് പെട്രോളിയത്തിലേക്ക് അഞ്ജലി തന്റെ കാർ ഓടിച്ചുകയറ്റി.
"രാവിലെ പപ്പയും സഞ്ജും വരുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാ പോകുന്നേ.. കാറിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.
"ആഹ്‌ഹാ...അവൻ വന്നിട്ടുണ്ടോ.?
"ഉവ്വ്, ശരിക്കും പറഞ്ഞാൽ സഞ്ജുവിനെ കണ്ടിട്ട് 2 വർഷമായി."
"അപ്പൊ കല്യാണം."
"ആദ്യം കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ..." അതു പറഞ്ഞ് അഞ്ജലി ഫോണെടുത്ത് സമയം നോക്കി.
9.45 pm
വാൾപേപ്പറിൽ സഞ്ജുവിന്റെ മുഖം കണ്ട അഞ്ജലി അറിയതൊന്നു പുഞ്ചിരിച്ചു.
പെട്രോൾ അടിച്ച് അഞ്ജലി ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തു.
പമ്പിൽ നിന്നും അവൾ കാർ ഹൈവേയിലേക്ക് ഇറക്കിയതും മഴ വലിയതുള്ളികളായി പെയ്യാൻ തുടങ്ങി. വൈകാതെ മഴ അതിന്റെ പൂർണ്ണ രൂപത്തിലെത്തി.
ഘോരമായ ശബ്ദത്തോടുകൂടി ഇടിയും, മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങിവന്നത് കാറിലിരുന്നുകൊണ്ട് അവർ രണ്ടുപേരും നോക്കിനിന്നു.
അഞ്ജലി കാറിന്റെ വേഗതകുറച്ചു.
"ജൂണിലെ നിലാമഴയിൽ, നാണമായി നനഞ്ഞവളെ..." എന്താ വരികൾ അല്ലെ ഗൗരി"
"മ്..."
"നിനക്ക് ന്താ പറ്റിയെ, നീയിപ്പഴും അതാലോചിച്ചിരിക്കുവാണോ.."
"ഏയ് ഒന്നുല്ല്യാ...എത്രേം പെട്ടന്ന് നാട്ടിലേക്ക് പോണം. എന്തോ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നുന്നൊരു തോന്നൽ."
ഗൗരി പറഞ്ഞവസാനിപ്പിച്ചതും കാറിന്റെ വൈപ്പർ നിശ്ചലമായതും ഒരുമിച്ചായിരുന്നു.
"ദേവീ.... ചതിക്കല്ലേ.... മഴയാണ്, പുറത്തേക്ക് ഒന്നും കാണില്ല്യ." ഇടത്തെ ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് അഞ്ജലി കാർ റോഡ് സൈഡ്ലേക്ക് ഇറക്കി പാർക്ക് ചെയ്തു.
എന്നിട്ട് കാറിന്റെ പുറകിലുണ്ടായിരുന്ന കാലൻകുടയെടുത്ത് പുറത്തേക്ക് ഇറങ്ങി.
മഴത്തുള്ളികൾ അവളുടെ മൃദുലമായ കവിൾതടത്തിൽ ചുംബിക്കുന്നത് അഞ്ജലി അറിയുന്നുണ്ടായിരുന്നു.
ശരീരമാസകലം കുളിരുകോരിയ അഞ്ജലി വൈപ്പറിന്റെ അടുത്തേക്ക് ചെന്നിട്ട് ശക്തമായി ഇളക്കി നോക്കി. ഒരു പ്രത്യേക ശബ്ദത്തോടെ അത് വീണ്ടും
💬 Comments
View all comments