0%

Chapter Title : യക്ഷയാമം 3

Author : kkstories Read All Parts 277

ചലിക്കാൻ തുടങ്ങി.

"ഹാവൂ രക്ഷപെട്ടു." കാലൻകുട ചുരുക്കി അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റിട്ടു.

"പോവാം.." കാറിലിരുന്ന തുണിയെടുത്ത് അഞ്ജലി ഉൾഭാഗത്തെ ഗ്ലാസ് തുടച്ചു നീക്കികൊണ്ട് ചോദിച്ചു.

"മ്.."

പതിയെ കാർ മുന്നോട്ട് ചലിച്ചു.

കല്യാൺനഗർ കഴിഞ്ഞ് ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് അഞ്ജലി കാർ തിരിച്ചു.

വിജനമായ റോഡിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നൊള്ളു.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചുറ്റിലും കോടവന്നു നിറഞ്ഞിട്ടുണ്ട്.

ഗൗരി പതിയെ ഗ്ലാസ് താഴ്ത്തി കുളിരുകോരുന്ന തണുപ്പ് കാറിനുള്ളിലേക് അടിച്ചുകയറി. അഴിഞ്ഞുവീണ മുടിയിഴകളിൽ ഈറൻ കാറ്റ് തഴുകിയപ്പോൾ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.

പെട്ടന്ന് അഞ്ജലി ശക്തമായി ബ്രേക്ക് ചവിട്ടി.പാതി ഉറക്കത്തിലായിരുന്ന ഗൗരി മുന്നിലേക്കൊന്നു ആഞ്ഞു.

"ന്തടാ..." കണ്ണുത്തിരുമ്പി കൊണ്ട് അവൾ ചോദിച്ചു.

"മുന്നിലൊരു ജീവി കുറുകെ ചാടി."

"ഏത് ജീവി..."

"അറിയില്ല... പക്ഷെ അത് പെട്ടന്ന് മാഞ്ഞുപോയി.."

"നിനക്ക് തോന്നിതാകും"

ഗൗരി അവളെ സമാധാനിപ്പിക്കുമ്പോഴും ഉള്ളിൽ നേർത്തഭയം ഉടലെടുത്തിരുന്നു.

കാർ ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിലേക്ക് കടന്നു.

ലൈറ്റെല്ലാം അണഞ്ഞിരിക്കുന്നു. ചുറ്റുഅന്ധകാരം വ്യാപിച്ചുനിന്നു.

എങ്ങുനിന്നോവന്ന തണുത്ത കാറ്റ് അവരെ വാരിപ്പുണർന്നു.

"കറന്റ് പോയതാ അല്ലേ..?"

"മ്... വേഗം വാ..."

ഗൗരി മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അതിന്റെ വെളിച്ചത്തിൽ അഞ്ജലിയുടെ കൈയും പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.

കറന്റില്ലാത്ത കാരണം അവർ കോണിപ്പാടികൾ താണ്ടിയായിരുന്നു ഏഴാമത്തെ നിലയിലേക്ക് പോയത്‌.

ഓരോപടികൾ കയറുമ്പോൾ ഗൗരി തട്ടകത്തമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ടേയിരുന്നു.

ഏഴാം നിലയിലെ തങ്ങളുടെ റൂമിലേക്ക് ചെന്നതും ഡോർ തുറന്നതായി കണ്ടു.

"നീയിത് പൂട്ടിയില്ലേ...." സംശയത്തോടെ അഞ്ജലി ചോദിച്ചു.

"ഉവ്വ്... ഞാൻ പൂട്ടിയിട്ടല്ലേ ഇറങ്ങിയത്. നീയും കണ്ടതല്ലേ..."

"പിന്നെ എങ്ങനെ...?

💬 Comments

View all comments