Chapter Title : യക്ഷയാമം 3
തെരുവ് വിളക്കുകൾ തെളിയാൻ തുടങ്ങി.
ട്രെയിൻ വന്നുനിൽക്കുന്ന ഫ്ലാറ്റ് ഫോം മൈക്കയിലൂടെ വിളിച്ചു പറയുന്നത് കേട്ട് സഞ്ജു ഗൗരിയുടെ ബാഗെടുത്ത് ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.
ചൂളം വിളിച്ചുകൊണ്ട് ഗൗരിക്ക് പോകാനുള്ള കൊച്ചുവേലി എക്സ്പ്രെസിന് ഫ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു.
ഗൗരിയുടെ ബാഗെടുത്ത് സഞ്ജു ജാലകത്തിനരികിലെ സീറ്റ് നമ്പർ പതിനാലിൽ കൊണ്ടുവച്ചു.
"അഞ്ജലീ... ഞാൻ പോയിട്ടുവരാം..." ഗൗരി അവളെ ചേർത്തുപിടിച്ചു.
അജ്ഞാനമെഴുതിയ കണ്ണുകൾ ഈറനണിഞ്ഞതുകണ്ട അഞ്ജലി അവളെ സമാധാനിപ്പിച്ചു.
" കുറച്ചൂസ്സല്ലേ ഗൗരി.... അതുകഴിഞ്ഞാൽ നമ്മൾ വീണ്ടും ബാംഗ്ളൂർ..."
"മ്.." ഗദ്ഗദം അലയടിച്ചുയരുന്ന അവളുടെ മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഗൗരി ട്രെയിനിലേക്ക് കയറി.
ഉടനെ പച്ചലൈറ്റ് കത്തി.
ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ പോകാൻ തയ്യാറായി നിന്നു.
ഗൗരി കണ്മറയുന്നത് വരെ അഞ്ജലി ആ ഫ്ലാറ്റ് ഫോമിൽതന്നെ നിന്നു.
ദീർഘശ്വാസമെടുത്ത് അവൾ പതിനാലാം നമ്പർ സീറ്റിൽ ഇരുന്നു
"മുത്തശ്ശനോട് ചോദിക്കണം ഞാൻ കണ്ട കറുത്തരൂപം എന്തായിരുന്നു ന്ന്, "
സന്ധ്യ മാഞ്ഞുതുടങ്ങിയിരുന്നു, ആകാശചുംബികളായ കെട്ടിടങ്ങൾ താണ്ടി പാടങ്ങളിലൂടെയും, തൊടുകളിലൂടെയും കൂകിപാഞ്ഞുകൊണ്ട് ട്രെയിൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
വൈകാതെതന്നെ ടി ടി ആർ വന്ന് ടിക്കറ്റ് പരിശോധിച്ച് തിരിച്ചുപോയി.
കറുത്തവാവ് അയതുകൊണ്ടാകാം പുറത്ത് കൂരിരുട്ട് വ്യാപിച്ചു നിൽക്കുന്നത്. കൂറ്റൻ മലകളുടെയും, മരങ്ങളുടെയും കറുത്തനിഴലുകൾ മാറിമറിഞ്ഞു പോകുന്നത് ഗൗരിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.
"ബ്രഹ്മപുരം. നിരവധി സവിശേഷതകൾ നിറഞ്ഞ തനി നാടാൻപ്രദേശം, മാന്ത്രിക വിദ്യകളും, അഭിചാരകർമ്മങ്ങളും, നിറഞ്ഞുനിൽക്കുന്ന മുത്തശ്ശന്റെ നാട്."
ബാഗിൽനിന്നും തന്റെ ഐ പാഡ് എടുത്ത് കഴിഞ്ഞതവണ അച്ഛനും അമ്മയും മൂത്തശ്ശനെ കാണാൻചെന്നപ്പോൾ എടുത്ത ഫോട്ടോകൾ ഓരോന്നായി എടുത്തുനോക്കുന്നതിനിടയിൽ ഗൗരി സ്വയം പറഞ്ഞു.
"ഞാൻ കണ്ട കറുത്തരൂപവും, മുത്തശ്ശന്റെ നാടും തമ്മിൽ എന്തേലും ബന്ധമുണ്ടോ.? ഉണ്ടായിരിക്കണം ഇല്ലങ്കിൽ കണ്ണടക്കുമ്പോൾ എന്തിന്നെന്നെ പിൻതുടരുന്നു അറിയില്ല്യാ.."
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഓരോന്നായി അവൾ സ്വയം ചോദിച്ചു.
ഗൗരി വാച്ചിലേക്ക് നോക്കി സമയം 12.40 am
ട്രെയിന്റെ വേഗതകുറഞ്ഞു. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ പതിയെ ചെന്നുനിന്നു. ജാലകത്തിലൂടെ ഇളം കാറ്റ് ഒഴുകിയെത്തി. ചുരിദാറിന്റെ ഷാൾ ഗൗരി തലവഴി മൂടി.
പെട്ടന്ന് ഇരുട്ടിന്റെ മറവിൽനിന്ന് ഒരാൾ കമ്പിളിപുതച്ച് ഗൗരിയിരിക്കുന്ന കംപാർട്ട്‌മെന്റിലേക്ക് കയറി അവളുടെ നേരെ
💬 Comments
View all comments