Chapter Title : യക്ഷി 2 [താർക്ഷ്യൻ]
എനിക്ക് അത് അൽപ്പം വിഷമം ഉണ്ടാക്കി. അവളുടെ കുസൃതി നോട്ടത്തിനും ചിരിക്കും ഞാൻ അത്രമേൽ വശംവദൻ ആയി കഴിഞ്ഞിരിക്കുന്നു…
ഞാൻ കൺകോണ് കൊണ്ട് ഒന്ന് രണ്ടു വട്ടം പാളി നോക്കിയെങ്കിലും അവളും ഷംനയും ഏതോ കൊച്ചിനോട് നല്ല കത്തിയടിയാണ്.
ഒരു മൈന്റും ഇതുവരെയില്ല.എനിക്ക് അത് വലിയ ആശ്ചര്യമായി! ഒപ്പം നിരാശയും...
ചിലപ്പോൾ മറ്റു കുട്ടികൾ ഉള്ളതുകൊണ്ടായിരിക്കാം മൈൻഡ് ആക്കാത്തെ എന്ന് സ്വയം ആശ്വസിപ്പിച്ച്, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് കയറാൻ തിരിഞ്ഞു. പെട്ടന്ന് ഒരു വിളി..
“മനുവേട്ടാ... ആൻ്റി ഇല്ലാത്തത് കൊണ്ട് കറങ്ങി നടപ്പാ ല്ലെ..”
ഇതാരടാ..!! ഞാൻ നോക്കുമ്പോൾ ജൂനിയർ കൊച്ച്..
മാനസ !
ഇവളോടാണോ ഇവർ സംസാരിച്ച് കൊണ്ട് ഇരുന്നത്..!! ശ്രദ്ധ മുഴുവൻ രജിതയിൽ ആയിരുന്നതിനാൽ മാനസയെ ഞാൻ കണ്ടില്ല.
ഇത് തന്നെ അവസരം..!
ഞാൻ എൻ്റെ ഏറ്റവും സ്റ്റൈലൻ ചിരി മുഖത്ത് ഫിറ്റ് ചെയ്തു ;)
മുടി ആദ്യമേ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
മാനസയോട് പറഞ്ഞു…
“പോകാൻ നേരം അമ്മ പറഞ്ഞത് സ്‌കൂളിൽ എന്ത് നടന്നാലും അറിയും എന്നാണ്…
അപ്പൊ നിന്നെ ആണല്ലേ സ്പൈ ഡ്യൂട്ടിക്ക് ഇട്ടത്..”
ഞാൻ അവളോട് സംസാരിച്ചങ്ങു കസറി. രജിതക്ക് സ്വൽപ്പം അസൂയ ഉണ്ടാക്കാം എന്നു കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഞാനത് പറഞ്ഞതും മാനസയുടെ മുഖമങ്ങു വാടി. കണ്ണൊക്കെ നനഞ്ഞു. തൊട്ടാൽ ഇപ്പൊ കരയും എന്ന മട്ടിലായി.
“ഞാൻ.. ഞാൻ അങ്ങനെ.. ചെയ്യോ മനുവേട്ടാ? എന്നെ.. അങ്ങനെ ആണോ..”
അവളുടെ വാക്കുകൾ മുറിഞ്ഞു പോയി..
അപ്പോഴേക്ക് രജിത: "വാ ഷംന നമുക്ക് പോകാം 'മനുവേട്ടൻ' മാനസയുടെ കരച്ചിലൊക്കെ മാറ്റി വരട്ടെ"... എന്ന് പറഞ്ഞ് ഷംനയെയും വിളിച്ച് പുറത്തേക്ക് പോയി.
ഞാൻ ആകെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ആയി. മാനസയുടെ മൈരിലെ മോങ്ങൽ കണ്ട് എനിക്ക് ദേഷ്യമാണ് വന്നത്.
"മൈരെ ഒന്ന് മോങ്ങാണ്ടെ ഇരിക്യോ".. ഞാൻ കലിപ്പിൽ അവളോട് പറഞ്ഞു. ഇനിക്കങ്ങു ദേഷ്യം വന്നു.
' ഡീസൻ്റ് ' പയ്യൻ എന്ന് കരുതിയ എൻ്റെ വായേന്ന് പൂരപ്പാട്ട് കേട്ടപ്പോൾ മാനസ ഒന്ന് ഞെട്ടി!! കൂടെ ഞാനും..!
രജിത
💬 Comments
View all comments