0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

എൻ്റെ കണ്ണുകളും മനസ്സും ആ കുഞ്ഞു ബട്ടണിൽ അത്രമേൽ വശീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു…!

അത് ഒരു നിമിഷം പോലും നോക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

"കേട്ടോ മനു… എടോ മനു…"

ഞാൻ ഞെട്ടി നോക്കിയപ്പോൾ അണ്ടി മൂപ്പൻ എന്നെയും നോക്കി നിൽപ്പാണ്..

"എടോ മനു താൻ വല്ലതും കേൾക്കുന്നുണ്ടോ..? താൻ ഇത് എത് ലോകത്താ"..!?

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ തല കുലുക്കി…

എന്നേ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം മൂപ്പൻ പറഞ്ഞു..

"വരുന്നവരുടെ ലിസ്റ്റ് എനിക്ക് നാളെ ഉച്ചക്ക് കിട്ടണം. കേട്ടോ"..?

"തരാം സാർ"...

അൽപ്പം ജാള്യത്തോടെ ഞാൻ പറഞ്ഞു.

പെട്ടന്ന് പിറകിൽ നിന്നും അമർത്തിചിരിയുടെ ഒരു കുഞ്ഞുമണി നാദം എൻ്റെ കർണപുടങ്ങളെ കുളിരണിയിച്ചു…

അവളുടെ കുസൃതികൾ എന്നേ പുളകം കൊള്ളിച്ചു…

അണ്ടി മൂപ്പൻ ക്ലാസിൽ നിന്നും പോയതും, രേഷ്മ ടീച്ചർ ക്ലാസ് തുടങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല… ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ കണക്കെ ആ ബട്ടൺ സുന്ദരിയെ ചുറ്റി എൻ്റെ മനസ്സ് കറങ്ങാൻ ആരംഭിച്ചു…

ഒരു 4 വയസ്സുകാരൻ്റെ കൗതുകത്തോടെ ഞാൻ അത് സാകൂതം വീക്ഷിച്ചുകൊണ്ടേ ഇരുന്നു. അർദ്ധ ഗോളാകൃതിയിൽ തിളക്കമുള്ള വലിയ മുത്ത് പോലുള്ള മനോഹരമായ ബട്ടൺ! എങ്ങനേയും അത് കൈക്കലാക്കാൻ എൻ്റെ മനസ്സ് പാഞ്ഞു. പക്ഷേ, ഞാനത് ഇപ്പൊ തന്നെ എടുത്താൽ രജിത കാണും. ഇരയെ കോർത്ത് ഇരിക്കുന്ന ചൂണ്ടക്കാരിയെ പോലെ അവൾ ഇരിക്കുകയായിരിക്കും. ആ ചിന്ത എനിക്ക് അത് തൊടുവാനുള്ള പ്രേരണക്ക് കടിഞ്ഞാണിട്ടു…

ഈ ബട്ടൺ ചിലപ്പോ അവളുടെ മനസ്സാണെങ്കിലോ..?? ഇത് ഞാൻ കാണാത്തത് പോലെ ഉപേക്ഷിച്ചാൽ അവൾക്ക് സങ്കടം വന്നാലോ..?

💬 Comments

View all comments