Chapter Title : ? യക്ഷി ? 3 [സാത്താൻ?]
കിട്ടുന്നതുമില്ല. തെറ്റാണെങ്കിൽ പൊറുക്കണം അങ്ങേയ്ക്ക് ഞങ്ങൾ എന്താണ് നൽകേണ്ടതെന്ന് അങ്ങ് തന്നെ അരുൾ ചെയ്താലും "
കേളുവിന് നേരെ കൈകൾ കൂപ്പിക്കൊണ്ട് തന്നെ മൂപ്പൻ അത് പറയുമ്പോൾ തന്റെ ആവശ്യങ്ങളെല്ലാം സാധിക്കാൻ തുടങ്ങിയതിന്റെ സന്ദോഷം അവനിൽ പ്രകടമായിരുന്നു.
"ഞാൻ ഇവിടേക്ക് വന്നതിന്റെ ആകമന ഉദ്ദേശം തന്നെ അങ്ങയോടു ഒരു കാര്യം ആവശ്യപ്പെടുന്നതിനു വേണ്ടിയാണ്. എനിക്ക് ഇന്നലെ പൂജാ ക്രിയകളുടെ മധ്യത്തിൽ കിട്ടിയ അരുൾപ്പാട് നിങ്ങളോട് പറയുന്നതിന് കൂടിയാണ് ഞാൻ എത്തിയിരിക്കുന്നത് "
കേളു തന്റെ ഉള്ളിൽ തെളിഞ്ഞു വന്ന കുബുധിയിൽ തന്നെ മൂപ്പനോട് പറഞ്ഞു.
"ആവശ്യപ്പെടുകയല്ല സ്വാമി അങ്ങ് കല്പിച്ചാലും ഞങ്ങളുടെയും ഈ ഗ്രാമത്തിന്റെയും സുരക്ഷയ്ക്കും നല്ലതിനും വേണ്ടി അങ്ങനുഷ്ടിച്ച
കഠിന വൃതത്തിനും പൂജാ ക്രിയകൾക്കും പകരമായി എന്തു തന്നെ നൽകിയാലും ഞങ്ങൾക്ക് മതിയാവില്ല അങ്ങ് അരുൾ ചെയ്താലും ഈ ജനങ്ങൾ അങ്ങേയ്ക്ക് വേണ്ടി എന്താ ചെയ്തു തരേണ്ടത്?"
മൂപ്പൻ കേളുവിനോടായി അത് പറയുമ്പോൾ തന്റെ ഉദ്ദേശങ്ങൾ എല്ലാം നടക്കുന്നതിന്റെ ഒരു ചിരി അയാളിൽ നിറഞ്ഞിരുന്നു.
"ദേവിയുടെ കല്പന വഴി എനിക്ക് ലഭിച്ച നിർദേശം ഈ ഗ്രാമത്തിന് നടു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനയിൽ എനിക്ക് നിങ്ങൾ താമസം ഒരുക്കി നൽകണം. ആ മനയിൽ നിന്നുമാണ് ഈ ഗ്രാമ വാസികളുടെ സുഖമമായ ജീവിതത്തിനു തുടക്കം കുറിച്ചിരിക്കുന്നത് ഇനിയുള്ള കാലം ഈ ഗ്രാമത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കർമങ്ങളും മറ്റും ചെയ്തുകൊണ്ട് അവിടെ വസിക്കണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. "
കേളു അത് പറയുമ്പോൾ ചില സംശയങ്ങൾ മൂപ്പനിൽ ഉടലെടുത്തിരുന്നു എങ്കിലും യക്ഷിയുടെ മായകളിൽ ആ സംശയങ്ങൾ നിലനിൽക്കുന്നതായിരുന്നില്ല.
💬 Comments
View all comments