Chapter Title : ? യക്ഷി ? 3 [സാത്താൻ?]
എന്നും ഉത്തമനായ സ്നേഹനിധിയായ ഒരു ഭർത്താവ് തന്നെയായിരിക്കണം നീ. എന്നാണോ നീ കാരണം അവൾ ദുഖിക്കേണ്ട അവസ്ഥ ഉണ്ടാവുന്നത് അന്നത്തോട് കൂടെ നിനക്ക് എന്നിൽ നിന്നും ലഭിച്ച ഈ വരവും നഷ്ടമാവുന്നതാണ്. കാരണം അവൾ എനിക്ക് ഏറെ പ്രിയപ്പെട്ടവളായി മാറി കഴിഞ്ഞു. "
യക്ഷിയുടെ വാക്കുകൾ വേദ വചനങ്ങൾ പോലെ അവൻ സ്വീകരിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ അതി സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ശിൽപ്പം കണക്കെ തോന്നിക്കുന്ന മയൂരിയിൽ അവന് കണ്ണുണ്ടായിരുന്നെങ്കിലും അവളെ തന്നെ തന്റെ പാതിയായി സ്വീകരിക്കാൻ കഴിയുമെന്ന് അവൻ ചിന്തിച്ചിരുന്നില്ല. തന്നോട് യക്ഷി അരുൾ ചെയ്ത കാര്യങ്ങൾക്ക് മറുപടിയെന്നവണ്ണം കേളു പറഞ്ഞു തുടങ്ങി.
" എല്ലാം ദേവി പറയുന്നതുപോലെ അടിയൻ പ്രവർത്തിച്ചുകൊള്ളാം. അങ്ങ് പറഞ്ഞ രണ്ടാമത്തെ നിബന്ധന കൂടി അരുൾ ചെയ്താലും ദേവി ?"
യക്ഷി പറഞ്ഞ രണ്ടാമത്തെ നിബന്ധന കൂടി അറിയുവാനുള്ള ആകാംഷയോടു കൂടെ അവൻ ചോദിച്ചു.
അവന്റെ ചോദ്യത്തിന് മറുപടിയായി യക്ഷി പറഞ്ഞു തുടങ്ങി.
" കേളു ഞാൻ പറഞ്ഞ ഈ കാര്യങ്ങൾക്ക് പുറമെ നീ എനിക്കൊരു സത്യം കൂടി ചെയ്തു തരേണ്ടിയിരിക്കുന്നു. നിന്റെ ആവശ്യങ്ങളെല്ലാം സാധിച്ചതിനു ശേഷം നീ യുഗങ്ങളായി കാമ പരവശയായി ഈ കാവിൽ കുടികൊള്ളുന്ന എന്നെ നീ പ്രാപിക്കുക നീ എന്നെ തൃപ്തി പെടുത്തണം അത് എനിക്ക് നീ സത്യം ചെയ്തു തരണം. എന്റെ ഈ രണ്ടു നിബന്ധനകൾ സ്വീകരിക്കുവാൻ നീ തയ്യാറാണെങ്കിൽ നീ ആഗ്രഹിക്കുന്നതെന്തും നിന്റെ കാൽകീഴിൽ ഉണ്ടാവും "
യക്ഷിയുടെ വാക്കുകൾ സൂക്ഷ്മതയോടെ കേട്ടുനിന്ന കേളുവിൽ ഒരു ഞെട്ടലുണ്ടായി.
അതൊരിക്കലും ഭയത്താലോ അല്ലങ്കിൽ താൻ
💬 Comments
View all comments