Chapter Title : ? യക്ഷി ? 3 [സാത്താൻ?]
കേട്ട കാര്യങ്ങളോടുള്ള അതൃപ്തി കൊണ്ടോ ആയിരുന്നില്ല. താൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയായിരുന്നു യക്ഷിയിൽ നിന്നും അവൻ കേട്ടത്. അതിപ്പോൾ മയൂരിയുടേതായാലും ആദ്യ കാഴ്ച്ചയിൽ തന്നെ തന്നെ മോഹിപ്പിച്ച അതി സൗന്ദര്യവധിയായ യക്ഷിയുടെ കാര്യത്തിലായാലും ശെരി. അതൊക്കെ കൊണ്ടുതന്നെയാവണം മറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ കേളു യക്ഷിയുടെ നിബന്ധനകൾക്ക് മറുപടി നൽകിയത്.
" സമ്മതമാണ്. അവിടുന്ന് അരുളുചെയ്തതും ആവശ്യപ്പെട്ടതുമായ രണ്ടു കാര്യങ്ങളും അടിയൻ സ്വീകരിക്കുന്നു. എന്നാണോ എന്റെ പ്രതികാരം എനിക്ക് പൂർത്തിയാക്കുവാൻ സാധിക്കുന്നത് അന്ന് തന്നെ അവിടുന്നിന്റെ രണ്ടാമത്തെ ആവശ്യവും അടിയൻ സാധിച്ചു തന്നിരിക്കും.
ഈ കേളു ഇതാ എന്റെ മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിക്ക് മുന്നിൽ സത്യം ചെയ്യുന്നു അവിടുന്ന് പറഞ്ഞതും അവിടുത്തെ ആവശ്യങ്ങളും മറിച്ചൊന്നും ആലോചിക്കാതെ അടിയൻ ചെയ്തിരിക്കും ഇത് സത്യം "
ആദ്യത്തെ നിർദ്ദേശം അവൻ സ്വീകരിക്കുന്നതിൽ മയൂരി ഒരു കാരണം മാത്രമായിരുന്നെങ്കിലിം രണ്ടാമത്തെ യക്ഷിയുടെ ആവശ്യം അവൻ സ്വീകരിച്ചതും സത്യം ചെയ്തതും പൂർണമായും യക്ഷിയുടെ വശ്യതയിൽ അവൻ മുഴുകിയതിനാൽ ആയിരുന്നു. പക്ഷെ അതിന്റെ പ്രതിഫലം എന്തായിരിക്കും എന്ന് ആ നിമിഷം അവൻ അറിഞ്ഞിരുന്നില്ല. തന്റെയുള്ളിൽ കുടികൊള്ളുന്ന ഗുരുവിന്റെ താക്കീത് പോലും ആ മായാ വലയത്തിൽ അകപ്പെട്ടിരുന്ന കേളു ശ്രവിച്ചതുപോലും ഇല്ലായിരുന്നു.
"നാളെ മുതൽ നിന്റെ ദിനങ്ങളാണ് കേളു. നാളെ രാവിലെ തന്നെ മയൂരിയുടെ പിതാവിനോട് നിന്റെ ആവശ്യം നീ അറിയിക്കുക. ഇപ്പോഴുള്ള ഈ വാർഥഖ്യ രൂപത്തിൽ നിന്നും നേരം പുലരുമ്പോഴേക്കും യുവതത്തിലേക്ക് നീ മാറി കഴിഞ്ഞിരിക്കും. ഒരു കാര്യം മാത്രം നീ എപ്പോഴും ആലോചിച്ചു കൊള്ളുക നീ ആരാണന്നുള്ള കാര്യം മയൂരിയല്ലാതെ
💬 Comments
View all comments