Chapter Title : യക്ഷി 3 [താർക്ഷ്യൻ]
മാല അങ്ങ് കുഞ്ഞിന്റെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു…
അന്ന് ഞാൻ തീരുമാനിച്ചു… എന്നെങ്കിലും ഞാൻ ഒരു കോടീശ്വരൻ ആയാൽ, ശങ്കരാചാര്യർ പണ്ട് ഭാരതത്തിൻ്റെ നാല് അതിരിൽ മഠങ്ങൾ സ്ഥാപിച്ചത് പോലെ ലക്ഷ്മി ടീച്ചർക്ക് ഞാൻ നാല് അമ്പലങ്ങൾ പണിയും..!! കാരണം കുട്ടി ആയ എൻ്റെ കണ്ണുകൾ പോലും നിറച്ച ഒരു കാഴ്ച ആയിരുന്നു അത്…
പക്ഷെ അന്ന് ഈ കാഴ്‌ച കണ്ട് പിശുക്ക് രക്തത്തിൽ ഉള്ള എൻ്റെ അപ്പൻ അബ്രഹാം കോശിയുടെ കണ്ണ് തള്ളിയ ഒരു തള്ളൽ… ആ കണ്ണൊരു ടെലസ്‌കോപ്പ് ആയിരുന്നെങ്കിൽ നെപ്റ്റ്യൂണിലെ കുഴികക്കൂസ് വരെ വ്യക്തമായി അതിനകത്തൂടെ കണ്ടേനെ !!
സോഫിയ ചേച്ചിയുടെ കഥ ഇവിടെ അവസാനിച്ചു എന്ന് കരുതിയെങ്കിൽ തെറ്റി… ഇനിയാണ് ആരംഭിക്കുന്നത് !
തോട്ടത്തിൻ്റെ കിഴക്കൻ അതിരിൽ വെച്ച്കെട്ട് കൂരയും കഷ്ടപ്പെട്ട് പണിയെടുത്ത് കാശ് കൂട്ടി വെച്ച് രണ്ട് മൂന്ന് കറവ പൈക്കളെയും വാങ്ങി ഞങ്ങടെ വീട്ടിൽ നിന്ന് കിട്ടുന്ന അരിയും മറ്റും ആയി തട്ടി മുട്ടി ഏതാണ്ട് സോഫിയ ചേച്ചിയുടെയും കുഞ്ഞുങ്ങളുടെയും അവരുടെ അമ്മച്ചി മറിയ ചേടത്തിയുടെയും ജീവിതം ഒന്ന് നേരെ നിൽക്കാൻ തുടങ്ങി. സർവ്വ സമയവും ദൈന്യത മുറ്റി നിന്ന അവരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിരുന്ന് വന്ന കാലം…
ഒരു പുലകാർലെ, കക്കൂസില്ലാത്തിനാൽ പറമ്പിൽ വെളിക്കിറങ്ങിയ സോഫിയേടെ അമ്മച്ചി മറിയ ചേടത്തി, പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനാൽ അന്വേഷിച്ച് പോയപ്പോൾ കണ്ടത് കാട്ട് പന്നി കുത്തി നട കീറി രണ്ടായി പിളർന്നു കിടക്കുന്നതാണ്. അതോടെ ഒറ്റക്കായി സോഫിയ..
അമ്മച്ചി മരിച്ച് ഒരാണ്ട് കഴിയും മുന്നേ കാട് ഇറങ്ങി, തോടും മുറിച്ച് കടന്ന് വന്ന പുലിയോ കടുവയോ മറ്റും സോഫിയയുടെ ഏക വരുമാന മാർഗ്ഗമായ പൈയിനെയും കിടാവിനെയും കയറോടെ വലിച്ച് കൊണ്ട് പോയി. ജീവിതം വീണ്ടും വഴി മുട്ടിയ സോഫിയ മൂത്ത കൊച്ച് നിലീനെ ഏതോ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. അന്ന് അമ്മയുടെ കൈയിൽ നിന്നും ഒരുപാട് വഴക്ക് കേട്ടെങ്കിലും സോഫിയ പറഞ്ഞത്
"അവിടെ ആകുമ്പോൾ നേരത്തിന് അതിന് വല്ലതും തിന്നാൻ എങ്കിലും കിട്ടുമല്ലോ ടീച്ചറേ" എന്നാണ്.. പിന്നെ അമ്മ
💬 Comments
View all comments