0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

പെട്ടന്ന് ഒരാൾ പൊക്കത്തിലുള്ള ഉമ്മറ ജനലിൽ കാറിന്റെ ഹെഡ്‌ലാംപ് തെളിഞ്ഞു വന്നു.. ചുമരിൽ എന്റെ നിഴൽ ഭീമാകാര രൂപം പൂണ്ടു..

‘പപ്പ’..!!

ഒരു നിമിഷം എന്റെ ഹൃദയം നിന്നു.. പപ്പ ഓഫിസ് കഴിഞ്ഞു വരികയാണ്. ഇന്നെന്റെ ശവമടക്ക് നടക്കും. ജീവിതം തീർന്ന പോലെ ഞാൻ തല ചുമരിൽ ചാരി നിന്നു.

“പോടാ വേഗം റൂമിൽക്കയറി മുഖം കഴുകി ഇരുന്ന് പഠിക്കാൻ നോക്ക്. നിന്റെ മുഖം ഒക്കെ ശരിയായിട്ട് ഭക്ഷണം കഴിക്കാൻ വന്നാൽ മതി”... 'അമ്മ ഭീതിയോടെ പപ്പയുടെ കാറിന്റെ ഹെഡ്‌ലാമ്പിലേക്ക് നോക്കി ശബ്ദം കുറച്ച് ഝടുതിയിൽ എന്നോട് പറഞ്ഞു..

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ റൂമിലേക്ക് കയറാൻ ഒരുങ്ങവെ പല്ലു കടിച്ചുകൊണ്ട് അമ്മ പറഞ്ഞു…

“എടാ പൊട്ടാ.. മുകളിലെ റൂമിലേക്ക് പോടാ”..

ശരിയാണ്, താഴെയാണെങ്കിൽ പപ്പ വന്നാൽ ഇടക്ക് റൂമിലേക്ക് വരികയോ അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയോ ചെയ്യാറുണ്ട്.. മുകളിലെ റൂം ആവുമ്പോൾ അങ്ങനെ വിളിക്കാറോ വരാറോ ഇല്ല. ഈ കോലത്തിൽ എന്നെക്കണ്ടാൽ എന്തായാലും പുള്ളി പൊക്കും, സംശയം തോന്നിയാൽ എന്നെയും അമ്മയെയും സെപ്പറേറ്റ് നിർത്തി ചോദിക്കും. ആ പൊരുത്തക്കേടിൽ ആയിരിക്കും പൊക്കുക. അതുകൊണ്ട് മാക്സിമം നേരെയുള്ള എൻകൗണ്ടർ കുറക്കുന്നത് തന്നെയാണ് നല്ലത്..

ഞാൻ അതിശീഘ്രം സ്റ്റെയർ കയറി മുകളിലുള്ള റൂമിലേക്ക് ഓടിക്കയറി വാതിലടച്ചു. വാതിലിൽ ചാരി നിന്ന് കിതച്ചു.. ഒന്ന് റൂമിൽ എത്തിയല്ലോ അത്രയും സമാധാനം… അമ്മയുടെ ചീത്തയും അടിയും കേട്ടെങ്കിലും ഈ കേസ് നീട്ടി കൊണ്ടുപോകാനോ പപ്പയിലേക്ക് എത്തിക്കാനോ അമ്മക്ക്  താൽപ്പര്യം ഇല്ല എന്നത് നല്ല ലക്ഷണം തന്നെ..!

‘ ഡും ഡും ഡും

💬 Comments

View all comments