Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഇവൾ എന്തിനുള്ള പുറപ്പാട് ആണ് എന്ന് ഭയം ആയിരുന്നു എൻ്റെ കണ്ണിൽ..
അവൾ മിന്നൽ വേഗത്തിൽ ക്ലാസിന് നടുവിലൂടെ പോയി അവളുടെ ബാഗ് കൈക്കലാക്കി. അത് തോളിൽ ഇട്ടു. നാലടി പുറകോട്ട് നടന്നു. എന്നിട്ട് ഒരടി മുന്നോട്ട് വെച്ച് അടുത്ത അടി വെക്കാൻ പോയതും എന്നേ ഞെട്ടിച്ചുകൊണ്ട് ക്ലാസിൻ്റെ വാതിലിൽ നിമിഷ പ്രത്യക്ഷപെട്ടു!!
അപ്പോൾ ക്ലാസിലേക്ക് വന്ന് കയറിയ പോലെ രജിത അടുത്ത രണ്ട് അടി കൂടി വെച്ച് ഡെസ്കിൽ ബാഗ് വെച്ചു… ജസ്റ്റ് അപ്പൊൾ ക്ലാസിലേക്ക് വന്നതേ ഉള്ളൂ എന്ന പോലെ..!! നിമിഷ, രജിതക്ക് ഒരു ഗുഡ്മോർണിങ് പറഞ്ഞ് ക്ലാസിൽ ബാഗ് വെച്ച് പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ രജിത വിളിച്ചു..
"നിമ്മീ"… എന്നിട്ട് ചെറുവിരൽ ഉയർത്തി ചോദ്യ ഭാവത്തിൽ കാണിച്ചു. ടോയ്‌ലറ്റിൽ പോവുകയാണോ എന്ന്.
നിമിഷ അതേ എന്ന് തലയാട്ടി…
"നിക്ക് ഞാനും വരുന്നു" എന്ന് പറഞ്ഞു കൊണ്ട് രജിത അവളുടെ കൂടെ ഇറങ്ങി പോയി…
എൻ്റെ സർവ്വ കിളിയും പോയി നിൽക്കുകയാണ് ഞാൻ. നിമിഷ വന്നത് ഞാൻ അറിഞ്ഞ് പോലും ഇല്ല… ഇവൾ എങ്ങനെ ആണ് അറിഞ്ഞത്!! അതും പോരാഞ്ഞിട്ട് നിമിഷ കൈയോടെ പൊക്കുമായിരുന്ന അവസ്ഥയെ എത്ര തന്മയത്തത്തോടെ ആണവൾ കൈകാര്യം ചെയ്തത്… എനിക്ക് അത്ഭുതം ആദരവും ഒരുപോലെ തോന്നി..! വല്ലാത്തൊരു പെണ്ണ് തന്നെ…!! ഇനി ഇവൾ വല്ല മന്ത്രവാദിനിയും ആണോ ആവോ..!!? ആണെങ്കിൽ എന്താ..? ഇത് പോലെ സുഖം തന്നാൽ അവൾ എന്ത് വേണെമെങ്കിലും ആയി കൊള്ളട്ടെ…!
നാവ് വെച്ച് ഒന്ന് തുഴഞ്ഞു നോക്കിയപ്പോൾ എന്റെ ഉൾച്ചുണ്ട് പൊട്ടിയിരിക്കുന്നു..
എന്റെ വായ മുഴുവനും
💬 Comments
View all comments