Chapter Title : യക്ഷി 4 [താർക്ഷ്യൻ]
ആയില്ല.
ഞാൻ: നേരവും കാലവും കാത്തിരുന്നാൽ അവര് വരും മമ്മി.. ഞാൻ ക്ലോക്കിലേക്ക് നോക്കികൊണ്ട് സങ്കടത്തോടെ പറഞ്ഞു.
മമ്മി: അവര് വരാൻ ഒരുപാട് വൈകും മോനൂ..
ഞാൻ: “ഏഹ്..? അവര് വിളിച്ചു പറഞ്ഞോ”..!? എന്റെ ആവേശം കൂടി
മമ്മി: ഇല്ല !
ഞാൻ: പിന്നെ ??
മമ്മി: എനിക്ക് അറിയാം..!
ഞാൻ: പിന്നെ… ലക്ഷ്മി ടീച്ചറെ അറിയാലോ..? വേഗം വരും എന്ന് പറഞ്ഞാൽ വന്നിരിക്കും.
മമ്മി ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: “ലക്ഷ്മിക്ക് കടക്കാൻ കഴിയാത്ത ലക്ഷ്മണ രേഖകൾ ഉണ്ട് മോനൂ..!!
ഞാൻ അന്തം വിട്ടു. ഇന്നേവരെ അമ്മയെ പേരെടുത്ത് വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. മാത്രവുമല്ല ഇതെന്താ ഇങ്ങനെ ഒക്കെ ഒരു ഹൊറർ വർത്താനം. കേട്ടിട്ട് എനിക്ക് തന്നെ പേടി ആകുന്നു. ഇനി പേടിച്ച് വല്ലതും ചോർന്നു പോയാൽ അടിയിൽ ആണെങ്കിൽ തടയാൻ ഒന്നും ഇട്ടിട്ടില്ല താനും…
മമ്മി എന്നെത്തന്നെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കി നിക്കയാണ്. എന്നിട്ട് പതിയെ പറഞ്ഞു: “മമ്മി ഒരു കാര്യം പറഞ്ഞാൽ മോനു കേൾക്കുമോ”..?
അത് കേട്ട് എന്റെ ഹൃദയമിടിപ്പ് കൂടി. ഏതെങ്കിലും അറിയാത്ത ഒരാൾ ഇത് ചോദിച്ചാൽ കണ്ണും പൂട്ടി യെസ് പറയാം പക്ഷെ ഇത് ചോദിക്കുന്നത് സോഫിയ സേവ്യർ ആണ്. ‘അൺഎക്‌സ്‌പെക്ടഡ് ‘ എന്ന വാക്കിനു ഒരു മനുഷ്യരൂപം ഉണ്ടെങ്കിൽ അതാണ് എന്റെ മുന്നിൽ ഇരിക്കുന്ന ഈ അച്ചായത്തി..
ഞാൻ പാതിമനസ്സോടെ തലയാട്ടി.
മമ്മി അതെ ഇരിപ്പാണ്. എന്നിട്ട് പറഞ്ഞു: “ഈ വീട്ടിലെ എല്ലാ ജനലും വാതിലും പോയി അടക്കണം. അടക്കുക എന്ന് വെച്ചാൽ ജനലുകൾ കുറ്റി
💬 Comments
View all comments