Chapter Title : യക്ഷി 6 [താർക്ഷ്യൻ]
“ഞാൻ കുറെയായി ചോദിക്കണം എന്ന് വിചാരിക്കുന്നു. മനു എന്താ മോളെ ഇപ്പോൾ മാളൂട്ടി എന്ന് വിളിക്കാത്തത്? പണ്ട് അങ്ങനെയല്ലെ വിളിച്ചിരുന്നത്. ഇതെപ്പോഴാ മാനസ ആയെ”..?
ശരിയാണ്. പണ്ട് ഞാൻ മാനസയെ മാളൂട്ടി എന്നാണ് വിളിച്ചിരുന്നത്. പക്ഷെ സ്കൂളിൽ പോയി മാളൂട്ടി എന്ന് വിളിക്കാൻ എനിക്കൊരു മടി. മറ്റുകുട്ടികൾ എന്ത് വിചാരിക്കും. അല്ലെങ്കിലേ മാനസയെ ഞാൻ കെട്ടും എന്ന മട്ടിൽ ആണ് എല്ലാവരുടെയും നോട്ടവും ചിരിയും. അതിന്റെ ഇടയിൽ ഇങ്ങനെ ഒക്കെ വിളിച്ചാൽ തീർന്നു. ഞാൻ പറഞ്ഞു:
“അത്.. സ്കൂളിൽ ആയോണ്ടാ ആന്റി”..
“സ്കൂളിൽ ആണെങ്കിൽ എന്താ..? മാളൂട്ടി അല്ലാണ്ടാവോ”..?
ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് ഇമ്മാതിരി സോഫ്റ്റ് കോർ പരുപാടി ഒന്നും വശമില്ല.
“അവൾക്ക് വലിയ ഇഷ്ടമാ മോൻ അങ്ങനെ വിളിക്കണത്. ഇപ്പൊ തന്നെ കണ്ടോ.. ഞാൻ സ്നേഹം വന്നപ്പോൾ മനുവിനെ മോനെ എന്നല്ലേ വിളിക്കണേ..? അല്ലാണ്ട് മനു എബ്രഹാം കോശി എന്നാണോ”..?
ഞാൻ ഒന്ന് പുഞ്ചരിച്ചു. ആന്റി എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു:
“ചിരിക്കുമ്പോ മോനെ കാണാൻ എന്ത് ഭംഗിയാണ്. മോൻ ഇനി ഇവിടെ നിന്നോളൂ. ഇവിടുത്തെ കുട്ടി ആയിട്ട്. അമ്മ പൊന്നു പോലെ നോക്കാം”..
ഓ.. ഹോ.. ഹോ.. എങ്ങോട്ടാണിത് പോകുന്നത്? ആദ്യം മോനു. ഇപ്പോൾ അമ്മ. കുറച്ച് കഴിഞ്ഞാല് മോളെ കെട്ടിച്ചും തരുമോ..? എനിക്ക് പേടിയായി. വേഗം വിഷയം മാറ്റിക്കളയാം.
“ചേച്ചി എന്താ ഒട്ടും വീട്ടിലേക്ക് വരാത്തത് ? എപ്പോഴും ഹോസ്റ്റലിൽ തന്നെ”..?
മാലിനി ആന്റി ഒരു ദീർഘ നിശ്വാസം എടുത്തു എന്നിട് പറഞ്ഞു:
“അവൾക്ക് കൂടുതൽ സമാധാനം തോന്നുന്നത് അവിടെ ആയിരിക്കും”
💬 Comments
View all comments