0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

ഞാൻ അതൊന്നും അറിഞ്ഞിരുന്നില്ല. ഇവൾക്ക് ഈ മൈര് മാത്രമേ പറയാൻ ഉള്ളുവോ..? എനിക്ക് ചൊറിഞ്ഞ് വന്നു.

“അല്ലെടി നിന്റെ തൾ”..

“ആണ്ടെ ആന്റി രണ്ടും കൂടെ ഇവിടെക്കിടന്ന് കടിപിടിയാ”...

ഞാനും മാനസയും ഞെട്ടി തിരിഞ്ഞു നോക്കി. ഡൈനിങ് ഹാളിലേക്ക് ഫുഡും കൊണ്ട് വരുന്നു നിലീൻ.

“ഹോ… ഇങ്ങനെ അടികൂടുന്ന രണ്ടു പിള്ളേർ. പണ്ടെന്തൊരു സ്നേഹവാർന്ന്‌ രണ്ടുപേരും”... അടുക്കളയിൽ നിന്നും ആന്റിയുടെ അശരീരി.

“രണ്ടും വാ ഇനി ഫുഡ് കഴിച്ചേച്ചും അടികൂടാം”.. നിലീൻ പറഞ്ഞു.

എനിക്ക് വിശന്നിട്ട് വയർ തള്ളക്ക് വിളി തുടങ്ങിയിരിക്കുന്നു. ഞാൻ പാഞ്ഞു ചെന്ന് ഒരു ചെയറിൽ ഇരുന്നു.

“ഓഹ് എന്നാ ആക്രാന്തവാടാ… ആ കൊച്ചിനെയും കൂടെ വിളിക്കരുതോ”..?

ഞാൻ കലിപ്പിച്ചൊന്ന് നിലൂനെ നോക്കി.

“അവളും ഞാനും ഒരേ കൗച്ചിൽ ഇരിക്കുമ്പോൾ അവക്കടെ ചെവിയിലോട്ട് മാത്രം അത്താഴം വിളി കേൾക്കത്തില്ലേ”..?

ഹോ ഇങ്ങനെ ഒരു മരക്കഴുവേറി എന്ന മട്ടിൽ നിലൂ എന്നെ നോക്കി.

“അങ്ങനെ അല്ല കുഞ്ഞേ… നമ്മൾ ഒരാളെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൂടെ ഇരിക്കുന്ന ആളോട് ‘എന്നാ കഴിക്കാം.. വരൂ..’ എന്ന് പറയുന്നത് ഒരു ഔപചാരികതയുടെ ഭാഗമാണ്. അതാണ് ചേച്ചി ഉദ്ദേശിച്ചത്”

ആന്റി നീലൂനെ എന്റെ ചേച്ചി എന്ന് സംബോധന ചെയ്തപ്പോൾ നിലീന്റെ മുഖം നൈസായിട്ട് ഒന്ന് ചളിഞ്ഞു.

“എന്നാലെ.. ‘ഔപചാരികതയുടെ ഭാഗം’ എന്ന് ചേച്ചീ ഒന്ന് പറഞ്ഞെ” ഞാൻ നീലൂനെ ഒന്ന് വെല്ലുവിളിച്ചു.

“ഓഹ് അതിനിപ്പോ എന്നാ.. ഔഫ.. ചാരുതയോടെ ഫാഗം... അല്ല.. എന്നാർന്നു..? എന്നാ ആന്റി അത്”..?

അപ്പോഴേക്ക് ആന്റി ചിരി തുടങ്ങി ഞാനും… പക്ഷെ

💬 Comments

View all comments