Chapter Title : യക്ഷി 6 [താർക്ഷ്യൻ]
മാളു ചിരിച്ചില്ല. നിലൂന്റെ ബ്രെയിൻ വാഷിങ്ങിൽ തലയും കുത്തി വീണ മാളൂട്ടി ഇപ്പോൾ നിലൂന്റെ ഫാൻ ആയ മട്ടാണ്. നിലീൻ വീണ്ടും ഒന്ന് നൈസായിട്ട് തേഞ്ഞു. “ഹും” എന്ന് മുഖം കൊണ്ടൊരു പുച്ഛ ഭാവം ഇട്ട് നിലീൻ കഴിക്കാൻ ഇരുന്നു.
“വാ മാളൂട്ടി നമ്മക്ക് കഴിക്കാം”.. നിലീൻ മാളുവിനെ അങ്ങ് സ്നേഹിക്കുകയാണ്.
“നിങ്ങൾ കഴിച്ചോ ചേച്ചി. ഞാൻ പിന്നെ ഇരുന്നോളാം”.. മാളു ചിരിച്ചുകൊണ്ട് ക്ഷണം നിരസിച്ചു.
“അതെന്നാ പരുവാടിയാ..? അതെന്നാ ഞങ്ങടെ കൂടെ ഇരിക്കാത്തെ”..? നിലീന് അത് വലിയ ആശങ്കയായി.
“അവളെ വിളിക്കണ്ട. വരില്ല. അവിടിരുന്നോട്ടെ” ഞാൻ നിലൂനോട് പറഞ്ഞു.
“നീ ഒന്ന് മിണ്ടാതിരുന്നെടെർക്കാ.. വാ മാളൂട്ടി ചേച്ചിടെ കൂടെ ഇരുന്നോ ഇവനെ മൈൻഡ് ആക്കേണ്ട”..
“അവളെ വിളിക്കേണ്ട മോളെ. അവൾ പിന്നെ കഴിച്ചോളും അവൾക്കും എനിക്കും നോൺ വെജ് പറ്റുകില്ല. മേശപ്പുറത്ത് കണ്ടാൽ തന്നെ അവൾക്ക് ഓക്കാനം വരും. പ്രത്യേകിച്ച് മട്ടന്റെ ചൂര്. പക്ഷെ എനിക്ക് ആ പ്രശ്നം ഇല്ല കേട്ടോ. ഞാൻ കഴിക്കില്ല എന്നെ ഉള്ളൂ. മേശപ്പുറത്ത് കണ്ടാലോ ആരെങ്കിലും കഴിക്കുന്ന കണ്ടാലോ എനിക്ക് കുഴപ്പമില്ല”..
ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ ഞാൻ നിലീനെ നോക്കി മേശപ്പുറത്തെ വിഭവങ്ങൾ കോരി എന്റെ പാത്രത്തിൽ നിറക്കാൻ തുടങ്ങി.
“അയ്യോഹ്..പിന്നെ എന്നാത്തതിനാ മട്ടൻ വെച്ചേ..? ഞാൻ ഓർത്തെ ഇവിടെ എല്ലാരും കഴിക്കും എന്നാ”..
ചട്ടക്കാരി നിലീൻ സോഫിയുടെ സ്ത്രീത്വത്തിന്റെ ഡിഫാൾട്ട് സെറ്റിങ് ആയ കെയറിങ് മോഡ് ഓൺ ആയി.
“അയ്യേഹ് അതൊന്നും കുഴപ്പമില്ല. നിങ്ങൾ കഴിക്കു. അവൾ പിന്നെ കഴിച്ചോളും ഞാൻ അവൾടെ കൂടെ കഴിച്ചോളാം”. ആന്റി
💬 Comments
View all comments