Chapter Title : യക്ഷി 7 [താർക്ഷ്യൻ]
കാലും എല്ലാം ബാക്കി ഉള്ളവന്മാർ പിടിച്ച് ലോക്ക് ആക്കിയിരുന്നു. ഈ സമയം ശ്വാസത്തിന് വേണ്ടി പിടയുന്ന ഇസ്പേഡ് ഒറ്റ അലർച്ച ആയിരുന്നു..
“ഡാ…. തായോളി”...
വെടി പൊട്ടുന്ന ആ അലർച്ചയിൽ അപ്പനെ വരയാൻ പോയവൻ ഞെട്ടി തിരിഞ്ഞു നോക്കി. ആ ഗ്യാപ്പിൽ ഇസ്പേഡ് വലതു കൈ ഒന്ന് മടക്കി വിട്ടു. ആ കൈ പിടിച്ച മൊണ്ണേഷിൻറെ തല നേരെ ഇസ്പേഡിന്റെ തലയിൽ വന്ന് ഇടിച്ച് ലവന്റെ കിളിപോയി, അവന്റെ പിടിയും പോയി. അതോടെ ഇസ്പേഡിന്റെ കൈ ഫ്രീ ആയി. പൊടി പാറിയ അടിയിൽ അവിടവിടെ ചിതറി വീണു കിടന്ന ഗുലാൻ പരിശിൻറെ ശീട്ടുകളിൽ ഒന്ന്, നിമിഷ നേരം കൊണ്ട് ഇസ്പേഡ് റാഞ്ചിയെടുത്ത് ഒറ്റയേറ് ആയിരുന്നു... പനങ്കൂളൻ പോണപോലെ വായുവിലൂടെ ആ ശീട്ട് ഊളിയിട്ട് പാഞ്ഞുപോയി കത്തി പിടിച്ചവന്റെ കണ്ണ് ചെത്തി അകത്തു കയറി..!
അത് കണ്ട് ബാക്കിയുള്ള ചട്ടമ്പികൾ പകച്ചു നിന്ന സമയം കൊണ്ട് കഴുത്തിലെ സൈക്കിൾ ചെയിൻ വലിച്ചെടുത്തു.. പിന്നെ അവിടെ ഒരു ഉറുമി വീശ് ആയിരുന്നു. എല്ലു പൊട്ടാത്ത ഒരു മൈരനും ഇല്ലെന്ന് ഉറപ്പ് ആയപ്പോഴാണ് ഇസ്പേഡ് അടി നിർത്തിയത്. അന്ന് പപ്പയെ കുത്താൻ പോയവന്റെ കണ്ണിലേക്ക് കൂരമ്പ് പോലെ പാഞ്ഞു കയറിയ ആ പ്ലെയിങ് കാർഡ് ആയിരുന്നു; സ്പെഡിന്റെ കിംഗ് ! അങ്ങനെ ആ അവിശ്വസനീയ കാർഡ് എറിലൂടെയാണ് സ്പേഡ് കിംഗ് അഥവാ ഇസ്പേഡ് രാജ പിറവി കൊണ്ടത്..
അന്നത്തെ വധ ശ്രമത്തിന് ശേഷം അപ്പൻ കടുംബത്തിന്റെയും ബിസിനസിന്റെയും സെക്ക്യൂരിറ്റി ഡബിൾ സ്ട്രോങ്ങ് ആക്കാൻ വേണ്ടി ഇസ്പേഡിന് ട്രിപ്പിൾ പ്രൊമോഷൻ കൊടുത്ത് അപ്പന്റെ
💬 Comments
View all comments