Chapter Title : യക്ഷി [Arrow]
കണ്ടു കഴിഞ്ഞ പത്തു കൊല്ലം ഞാൻ കാത്തിരുന്ന ആ മുഖം. തല മാത്രം വെള്ളത്തിന്റെ പുറത്ത് ഇട്ട് അവൾ എന്നെ നോക്കി നിന്നു. നല്ല തൂവെള്ള നിറം നല്ല സമൃദ്ധമായ മുടി നീണ്ട മൂക്ക് ചോര ഇറ്റു വീഴുന്ന പോലെ ചുവന്ന ചുണ്ടുകൾ ചെറിയ കാതുകൾ, അതിനെല്ലാം ഉപരി നല്ല വെളുത്ത കണ്ണുകൾ ആ കണ്ണുകൾ ഒന്ന് തിളങ്ങി പിന്ന പതിയെ ആ കണ്ണുകളിൽ കാപ്പി കളർ വന്നു നിറഞ്ഞു പതിയെ ഇളം കാപ്പിപൊടി നിറം ഉള്ള കൃഷ്ണമണി രൂപപ്പെട്ടു. ഞാൻ കണ്ണു ചിമ്മാൻ മറന്ന് അവളെ തന്നെ നോക്കി ഇരുന്നു പോയി. അത്ര സുന്ദരി ആണ് അവൾ.
" എന്താ നോക്കുന്നെ?? " അവൾ അത് ചോദിച്ചപ്പോൾ ഇത്തിരി നാണത്തിന്റെ ചായ്‌വ് ഉണ്ടോ?? ഞാൻ ഒന്നുമില്ല ന്ന് പറയും പോലെ ചുമൽ കൂച്ചി കാണിച്ചു.
" താൻ തന്നെ ആണോ മുത്തശ്ശി പറയാറുള്ള കഥകളിലെ യക്ഷി?? " ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു. അത് കേട്ടപ്പോ എന്നിൽ ചെറുതായി ഭയം പടർന്നില്ലേ??
" മുത്തശി എന്താ പറഞ്ഞേ, ചെറുപ്പക്കാരെ കുളത്തിൽ മുക്കി കൊല്ലുന്ന പ്രതികാര ദാഹിആയ യക്ഷി എന്നാണോ??, എന്നാൽ അത് ഞാൻ തന്നെ ആണ് " അത് പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു.
" പിന്നെ എന്തിനാ എന്നെ അന്ന് രക്ഷിച്ചത്?? " ഞാൻ അത് ചോദിച്ചപ്പോ അവളുടെ ചിരി നിന്നു. ആ മുഖത്തു വേറെ ഏതോ ഒരു ഭാവം വിടർന്നു, എനിക്ക് അത് എന്താണ് എന്ന്
💬 Comments
View all comments